തിരുവനന്തപുരം∙
യുവതീപ്രവേശത്തെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ 2020ല്‍ നല്കിയ സത്യവാങ്മൂലം തിരുത്താന്‍ ആലോചിച്ച്
. 20ന് അയ്യപ്പ സംഗമം നടക്കുന്നതിനു മുന്‍പ് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി തീരുമാനത്തിലെത്താന്‍ കഴിയുമോ എന്ന ചര്‍ച്ചകളാണു നടക്കുന്നത്.
യുവതീപ്രവേശത്തിന് അനുകൂലമായി ദേവസ്വം ബോര്‍ഡ് നല്‍കിയിരിക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കണമെന്നു ബിജെപിയും ഹൈന്ദവസംഘടനകളും ആവശ്യപ്പെട്ടിരുന്നു.
ഇതു സംബന്ധിച്ചുള്ള ചോദ്യത്തിന്, ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്ന നിലപാട് ദേവസ്വം ബോര്‍ഡ് സ്വീകരിക്കുമെന്ന് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വ്യക്തമാക്കിയിരുന്നു. ദേവസ്വം ബോര്‍ഡിന്റെ നിലപാടാണ് അറിയിച്ചതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ആലോചന നടത്തി അന്തിമതീരുമാനത്തിലേക്ക് എത്തുമെന്നും പ്രശാന്ത് പറഞ്ഞു.
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കപ്പെടുക എന്ന നിലപാടാണ് ദേവസ്വം ബോര്‍ഡിനുള്ളതെന്നും പ്രശാന്ത് അറിയിച്ചു. സര്‍ക്കാരില്‍നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന വിശ്വാസത്തിലാണ് ദേവസ്വം ബോര്‍ഡ്.
മത, സാമുദായിക സംഘടനകളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ ഇതു സംബന്ധിച്ചു നടത്തിയെന്ന സൂചനയാണ് ലഭിക്കുന്നത്.
അയ്യപ്പസംഗമവുമായി മുന്നോട്ടുപോകുമെന്നും വിമര്‍ശനം കേട്ട് പിന്നോട്ടില്ലെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞത്. ശബരിമലയിലെ സുപ്രധാന സുപ്രീം കോടതി വിധി, യുവതീപ്രവേശത്തെ അനുകൂലിച്ചുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച പ്രയാര്‍ ഗോപാലകൃഷ്ണന് അധ്യക്ഷനായ ദേവസ്വം ബോര്‍ഡ് യുവതീ പ്രവേശത്തിന് എതിരായ നിലപാടു തന്നെയാണ് ആ ഘട്ടത്തില്‍ സ്വീകരിച്ചത്. ഇതിന്റെ പേരില്‍ ബോര്‍ഡും പിന്നീടു വന്ന ഇടതുസര്‍ക്കാരും ഉടക്കി.
തുടര്‍ന്ന് ഇടതുസര്‍ക്കാര്‍ നിയോഗിച്ച ബോര്‍ഡ്, വിധിയുടെ പുനഃപരിശോധനാ ഹര്‍ജിയുടെ ഘട്ടത്തില്‍ യുവതീപ്രവേശത്തെ അനുകൂലിച്ചു പുതിയ സത്യവാങ്മൂലം നല്കി.
സമൂഹം കാലത്തിനൊത്തു മാറണമെന്നും ക്ഷേത്രാചാരങ്ങള്‍ ഭരണഘടനാ ധാര്‍മികതയ്ക്കു വിരുദ്ധമാകരുതെന്നുമായിരുന്നു അതിലെ വാദം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നല്കിയ ആചാരസംരക്ഷണം ഉറപ്പു വരുത്തുന്ന സത്യവാങ്മൂലം പിന്‍വലിച്ച് യുവതീപ്രവേശനത്തെ അനുകൂലിക്കുന്ന സത്യവാങ്മൂലം
സര്‍ക്കാര്‍ നല്‍കിയതാണ് കേസില്‍ വഴിത്തിരിവായത്.
ഈ നിലപാട് തിരുത്തി ആചാര സംരക്ഷണത്തിനായി നിലകൊള്ളാന്‍ തയാറാണെന്ന സൂചനയാണ് ബോര്‍ഡ് ഇപ്പോള്‍ നല്‍കുന്നത്. ബോര്‍ഡ് ആ നിലപാടെടുത്താല്‍ സര്‍ക്കാരും തിരുത്തല്‍ സത്യവാങ്മൂലത്തിനു തയാറാകുമോ എന്ന ചോദ്യം ഉയരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]