മൂന്നാർ∙ റോഡ് വികസനത്തിന് തടസ്സമുയർത്തി വനം വകുപ്പ് കൈവശം വച്ചിരിക്കുന്ന റവന്യു ഭൂമി വിട്ടു നൽകാതെ ആദിവാസി സമൂഹത്തിനെ ദ്രോഹിക്കുന്നതിനെതിരെ ഊരുകൂട്ടം വിളിച്ചു ചേർത്ത വട്ടവടയിലെ ആദിവാസി സമൂഹം കർശന തീരുമാനങ്ങളെടുത്തു. അടുത്ത ത്രിതല പഞ്ചായത്ത്, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ആദിവാസികൾ വോട്ട് ബഹിഷ്കകരിക്കുക, സംവരണ സീറ്റുകളിൽ ആദിവാസി വിഭാഗത്തിൽ പെട്ടവർ മത്സരിക്കരുത് തുടങ്ങിയ കർശന തീരുമാനങ്ങളാണ് ഞായറാഴ്ച കൂടല്ലാർക്കുടിയിൽ പഞ്ചായത്തിലെ അഞ്ച് ഉന്നതികളിൽ നിന്നുള്ള കാണിമാരുടെ നേതൃത്വത്തിൽ നടന്ന ഊരുകൂട്ടമെടുത്തത്.
റവന്യു ഭൂമിയായ 59-ാം ബ്ലോക്ക് നിലവിൽ വനം വകുപ്പാണ് കൈവശം വച്ചിരിക്കുന്നത്. ഇക്കാരണത്താൽ ആദിവാസി ഉന്നതികളിൽ നിന്നും കാന്തല്ലൂരിനെ ബന്ധിപ്പിക്കുന്ന റോഡ് നിർമാണത്തിന് വനം വകുപ്പ് അനുമതി നൽകുന്നില്ല.
ചിലന്തിയാറിൽ നിന്നും ആദിവാസി ഉന്നതികളെ ബന്ധിപ്പിക്കുന്ന സ്വാമിയാർ അള-കൂടല്ലാർ-വത്സപ്പെട്ടി -മൂലവള്ളം – ഒറ്റ വയൽ വഴി നിലവിൽ കാന്തല്ലൂർക്കുള്ള കാട്ടുപാത റോഡായി വികസിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.
റോഡ് യാഥാർഥ്യമായാൽ ഉന്നതികളുടെ വികസനത്തിനും ആദിവാസികൾക്ക് വേഗത്തിൽ ആശുപത്രികളിലെത്താനും ബന്ധുവീടുകളിൽ പോകുന്നതിനും മറ്റും പ്രയോജനകരമായിരുന്നു. എന്നാൽ ഭൂമി റവന്യൂ വകുപ്പിന് വിട്ടുകൊടുക്കാനോ റോഡ് നിർമിക്കാനോ വനം വകുപ്പ് അനുമതി നൽകാൻ തയാറല്ല.
തുടർന്നാണ് ആദിവാസികൾ ഊരുകൂട്ടം ചേർന്ന് തീരുമാനങ്ങളെടുത്തത്. വിവിധ ഉന്നതികളിലെ കണിമാരായ രാമസ്വാമി, ദുരെ സ്വാമി, വേൽസ്വാമി, കുപ്പുസ്വാമി, വന രാജ് എന്നിവരുടെ നേതൃത്വത്തിലാണ് ഊരുകൂട്ടം നടന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]