രാമനാട്ടുകര ∙ അഴിഞ്ഞിലം ദേശീയപാതയിൽ നടപ്പാത വെട്ടിപ്പൊളിച്ച് കേബിൾ സ്ഥാപിക്കാൻ എടുത്ത കുഴി മൂടാത്തതു വഴിയാത്രക്കാർക്ക് അപകടക്കെണി. സർവീസ് റോഡരികിലെ നടപ്പാതയിലാണ് ഒപ്റ്റിക്കൽ ഫൈബർ കേബിളിടാൻ യന്ത്രസഹായത്തോടെ കുഴിയെടുത്തത്.
ആഴത്തിൽ എടുത്ത കുഴിയുടെ ചുറ്റും യാതൊരു സുരക്ഷാ മുന്നറിയിപ്പും സ്ഥാപിച്ചിട്ടില്ല. ഇതിനാൽ രാത്രി നടപ്പാതയിൽ അപകടം പതിയിരിക്കുകയാണ്.
അഴിഞ്ഞിലം തളി ക്ഷേത്രം പടിഞ്ഞാറേ കവാടം മുതൽ മേൽപാലം സർവീസ് റോഡ് വരെ പലയിടത്തും കുഴിയെടുത്തിട്ടുണ്ട്. ചിലയിടത്ത് നടപ്പാതയിൽ പാകിയ പൂട്ടുകട്ടകൾ പൊളിച്ചു നീക്കിയാണു കുഴിച്ചത്.
ഇതു മൂടാത്തതിനാൽ കാൽനട യാത്രക്കാർക്ക് ഭീഷണി നേരിടുകയാണ്.
സ്ഥിതി അറിയാതെ ഇതുവഴി വരുന്നവർ കുഴിയിൽ വീഴും.
രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള 28.4 കിലോമീറ്റർ റോഡ് നിർമാണവും 15 വർഷത്തെ പരിപാലനവും കെഎംസി കമ്പനിക്കാണ് കരാർ. എന്നാൽ പാതയോരത്ത് കേബിൾ സ്ഥാപിക്കുന്ന വിവരം ദേശീയപാത അതോറിറ്റി കരാർ കമ്പനിയെ അറിയിച്ചിട്ടില്ല.
ഇതോടെ അനുമതി സംബന്ധിച്ച ആശയക്കുഴപ്പവും ഉടലെടുത്തു.
ദേശീയപാത നിർമാണത്തോടെ നീക്കം ചെയ്ത പഴയ ഒഎഫ്സി കേബിളുകൾ പലതും പാതയോരത്തെ മരങ്ങളിൽ കെട്ടിയിട്ടിരിക്കുകയാണ്. ഇതു ഭൂമിക്കടിയിലൂടെ സ്ഥാപിക്കാനാണ് സർവീസ് റോഡരികിൽ പുതിയ ശൃംഖല ഒരുക്കുന്നത്.
പൂട്ടുകട്ട പാകിയ നടപ്പാത കുത്തിപ്പൊളിച്ചു കേബിൾ സ്ഥാപിക്കുന്ന വിവരം നിർമാണ കമ്പനി അധികൃതർ ദേശീയപാത അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]