പറളി ∙ ഭാരതപ്പുഴയിലെ ഓടനൂർ പതിപാലത്തിന്റെ വീതി കൂട്ടാൻ പുതിയതായി ചേർക്കപ്പെട്ട കോൺക്രീറ്റ് ഇളകി സ്ലാബ് താഴ്ന്നത് അപകട
ഭീഷണിയാകുന്നു. പാലത്തിലെ വടക്കു ഭാഗത്തെ സ്ലാബാണ് അരയടിയോളം താഴ്ന്നത്.
കൈവരിയോട് ചേർന്ന കിഴക്കു ഭാഗത്ത് പത്ത് മീറ്ററോളം കോൺക്രീറ്റ് തകർന്നു. ഭാരം കയറ്റി വരുന്ന വാഹനം സ്ലാബിൽ അകപ്പെടാതിരിക്കാൻ അപകട
സൂചകമായി നാട്ടുകാർ കല്ല് നിരത്തിയിരിക്കുകയാണ്. സ്വകാര്യ ബസ് ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ സർവീസ് നടത്തുന്ന പ്രധാന ബൈപാസാണ്.
തെരുവ് വിളക്ക് ഇല്ലാത്ത പാലത്തിൽ രാത്രിയാണ് അപകട സാധ്യത ഏറെയുള്ളത്. റൂട്ടിൽ ട്രക്കുകളും സർവീസ് നടത്തുന്നുണ്ട്.
ബന്ധപ്പെട്ട അധികാരികൾ പരിശോധന നടത്തി വേണ്ട
നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]