കോഴിക്കോട്∙ ഓണമെത്തി, വർണവെളിച്ചത്തിൽ മിന്നിത്തിളങ്ങി മാനാഞ്ചിറ. മാവേലിക്കസ് 2025 ഓണാഘോഷത്തിന്റെ ഭാഗമായാണ് മാനാഞ്ചിറയടക്കം നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ദീപാലങ്കാരം ഒരുക്കിയത്.
മാനാഞ്ചിറയ്ക്കു പുറമെ എസ്എം സ്ട്രീറ്റ്, കോഴിക്കോട് ബീച്ച്, സ്റ്റേറ്റ് ബാങ്ക്, എൽഐസി, മലബാർ പാലസ് കെട്ടിടങ്ങൾ, ഓൾഡ് കോർപറേഷൻ കെട്ടിടം, ടൗൺഹാൾ, ബേപ്പൂർ, മാങ്കാവ്, മാവൂർ റോഡ്, കടപ്പുറം, നഗരത്തിലെ മേൽപാലങ്ങൾ എന്നിവിടങ്ങളിൽ ദീപാലങ്കാരമുണ്ട്. വെളിച്ചത്തിൽ തീർത്ത ചിത്രശലഭം, ഓണകൊക്കുകൾ, ഓണക്കുട
തുടങ്ങിയവ മാനാഞ്ചിറയിലെ പ്രധാന ആകർഷണങ്ങളാണ്.
പ്രത്യേക മാതൃകകൾക്കു പുറമെ, മാനാഞ്ചിറയ്ക്കു ചുറ്റുമുള്ള മരങ്ങളും നടപ്പാതകളുടെ വശങ്ങളും ദീപങ്ങളാൽ അലംകൃതമാണ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കോർപറേഷനുമാണ് നഗരത്തിൽ ദീപാലങ്കാരം ഒരുക്കിയത്.
ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ നിർവഹിച്ചു. കെ.എം.സച്ചിൻ ദേവ് എംഎൽഎ, മേയർ ബീന ഫിലിപ്, കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ പി.കെ.നാസർ, കൗൺസിലർ എസ്.കെ .അബൂബക്കർ, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ഡി.
ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. സെപ്റ്റംബർ 7 വരെ എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ മാനാഞ്ചിറയിൽ ദീപാലങ്കാരം കാണാം.
ആഘോഷപരിപാടികൾ; ഇന്ന്
∙ കോഴിക്കോട് കടപ്പുറം: ആൽമരം ബാൻഡിന്റെ സംഗീതപരിപാടി
∙ ടൗൺ ഹാൾ: നാടകോത്സവത്തിൽ ‘എംടി: എഴുത്തിന്റെ ആത്മാവ്’ നാടകം.
∙ ലുലു മാൾ: ഗായിക കെ.എസ്.ചിത്രയുടെ സംഗീത പരിപാടി
∙ ബേപ്പൂർ കടപ്പുറം: ഗായകൻ ശ്രീനിവാസ് അവതരിപ്പിക്കുന്ന സംഗീത പരിപാടി
∙ ഇരിങ്ങൽ സർഗാലയ: വിനീത് ശ്രീനിവാസന്റെ സംഗീത പരിപാടി
നാളെ
∙ കോഴിക്കോട് കടപ്പുറം: നടി നവ്യ നായർ ഒരുക്കുന്ന നൃത്തപരിപാടി. ∙ മാനാഞ്ചിറ: മുടിയേറ്റ്, തിരുവാതിരക്കളി കുറ്റിച്ചിറ: ബാപ്പു വെള്ളിപ്പറമ്പ് നയിക്കുന്ന മാപ്പിളപ്പാട്ട്
∙ ടൗൺ ഹാൾ: നാടകോത്സവത്തിൽ രണ്ടു നാടകങ്ങൾ– തങ്കനാട്ടം, എസ്കേപ്പ്.
∙ തളി: ഗായത്രി മധുസൂദനൻ നയിക്കുന്ന നൃത്തപരിപാടി ഒറ്റ ബൈ തുടിപ്പ്
∙ ഭട്ട് റോഡ് കടപ്പുറം: ചലച്ചിത്ര–കോമഡി താരം ദേവരാജനും സംഘവും അവതരിപ്പിക്കുന്ന മെഗാ ഷോ
∙ ലുലു മാൾ: മസാല കോഫിയുടെ സംഗീതപരിപാടി. തുടർന്ന് ഗായകൻ ഹനാൻ ഷായും സംഘവും ഒരുക്കുന്ന മ്യൂസിക് ഷോ
∙ ബേപ്പൂർ കടപ്പുറം: ആശാ ശരത് ഒരുക്കുന്ന നൃത്തപരിപാടി
∙ ഇരിങ്ങൽ സർഗാലയ: സംഗീതസംവിധായകൻ ബിജിപാൽ നയിക്കുന്ന സംഗീത പരിപാടി
∙ സെപ്റ്റംബർ 04
∙ കോഴിക്കോട് കടപ്പുറം: ഖവാലി ബ്രദേഴ്സ് അവതരിപ്പിക്കുന്ന ഖവാലി സംഗീതം
∙ മാനാഞ്ചിറ: വനിതാ ശിങ്കാരിമേളവും ഗോത്രകലാ അവതരണങ്ങളും
∙ ടൗൺ ഹാൾ: നാടകോത്സവത്തിൽ മിഠായിത്തെരുവ്
∙ കുറ്റിച്ചിറ: ‘നയാഗ്ര’യുടെ മാപ്പിളപ്പാട്ട്
∙ ഭട്ട് റോഡ് ബീച്ച്: ഗായകൻ അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടി.
∙ ലുലു മാൾ: റാപ്പർ റഫ്താർ അവതരിപ്പിക്കുന്ന റാപ്പ് ഷോ
∙ ബേപ്പൂർ കടപ്പുറം: ഷങ്ക ട്രൈബും ഡിജെ ജാസും ഒരുക്കുന്ന സംഗീതപരിപാടികൾ
∙ ഇരിങ്ങൽ സർഗാലയ: സംഗീത സംവിധായകൻ ഷഹബാസ് അമൻ അവതരിപ്പിക്കുന്ന സംഗീത പരിപാടി
∙ സെപ്റ്റംബർ 05
∙ കോഴിക്കോട് കടപ്പുറം: ക്യൂബോ ഇറ്റലിയുടെ സംഗീതപരിപാടി, ദേവദൂതർ സംഗീത ബാൻഡിന്റെ സംഗീത പരിപാടി. ∙ ലുലു മാൾ: ജൊനിത ഗാന്ധിയുടെ മ്യൂസിക് ഷോ
∙ ബേപ്പൂർ കടപ്പുറം: യോഗി ശേഖറിന്റെ സംഗീത പരിപാടി
∙ ഇരിങ്ങൽ സർഗാലയ: ഊരാളി ബാൻഡിന്റെ സംഗീത പരിപാടി.
∙ സെപ്റ്റംബർ 06
∙ കോഴിക്കോട് കടപ്പുറം: പാരിസ് ലക്ഷ്മി നയിക്കുന്ന നൃത്ത പരിപാടി
∙ മാനാഞ്ചിറ: നാടൻ പാട്ട്
∙ ടൗൺ ഹാൾ: നിഴൽപ്പാവക്കൂത്ത്
∙ ഭട്ട് റോഡ് ബീച്ച്: കുടുംബശ്രീയുടെ മെഗാ പരിപാടി
∙ ലുലു മാൾ: ഗായകൻ സിദ് ശ്രീറാമിന്റെ സംഗീതപരിപാടി
∙ ബേപ്പൂർ കടപ്പുറം: നടി റിമ കല്ലിങ്കൽ നയിക്കുന്ന ഡാൻസ് ഷോ
∙ ഇരിങ്ങൽ സർഗാലയ: സംഗീത സംവിധായകൻ ജാസി ഗിഫ്റ്റ് നയിക്കുന്ന സംഗീത പരിപാടി
∙ സെപ്റ്റംബർ 07
∙ കോഴിക്കോട് ബീച്ച്: സംഗീത സംവിധായകൻ ഷാൻ റഹ്മാൻ നയിക്കുന്ന സംഗീതപരിപാടി
∙ ലുലു മാൾ: തമിഴ് പിന്നണിഗായിക ചിന്മയി നയിക്കുന്ന സംഗീത പരിപാടി
∙ ബേപ്പൂർ ബീച്ച്: അഭയ ഹിരൺമയിയും നഞ്ചിയമ്മയും നയിക്കുന്ന സംഗീത പരിപാടി
∙ ഇരിങ്ങൽ സർഗാലയ: കണ്ണൂർ ഷെരീഫ് ആൻഡ് കൊല്ലം ഷാഫി നയിക്കുന്ന സംഗീത പരിപാടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]