വെള്ളിത്തോട് ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് നിർമിക്കുന്ന സ്നേഹവീടുകളുടെ നിർമാണ പ്രവൃത്തി തുടങ്ങി. വെള്ളിത്തോട് പദ്ധതിപ്രദേശത്ത് ആദ്യഘട്ടത്തിൽ നിർമിക്കുന്ന വീടുകൾക്ക് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തറക്കല്ലിട്ടു.
ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കുന്ന മുസ്ലിം ലീഗ് 8 മാസം കൊണ്ടു നിർമാണം പൂർത്തിയാക്കി വീടുകൾ കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിതരംമാറ്റ വിവാദം നിർമാണത്തെ ബാധിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, ഇ.ടി.മുഹമ്മദ് ബഷീർ എംപി, പി.വി.അബ്ദുൽ വഹാബ് എംപി, അബ്ദുസമദ് സമദാനി എംപി, എം.സി.മായിൻ ഹാജി, ഉമ്മർ പാണ്ടികശാല, പി.കെ.ബഷീർ എംഎൽഎ, സി.മമ്മൂട്ടി, പി.ഇസ്മയിൽ, കെ.കെ.അഹമ്മദ് ഹാജി, സി.പി.ചെറിയ മുഹമ്മദ്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
ദുരന്ത ബാധിതർക്കായുള്ള മുസ്ലിം ലീഗിന്റെ 5–ാം ഘട്ട
പുനരധിവാസ പദ്ധതിയായാണ് സ്നേഹ വീടുകളൊരുങ്ങുന്നത്. തൃക്കൈപ്പറ്റ വില്ലേജിൽ വെള്ളിത്തോട് പ്രദേശത്ത് മുട്ടിൽ–മേപ്പാടി പ്രധാന റോഡിനോട് ചേർന്നാണ് നിർദിഷ്ട
ഭവന പദ്ധതി. വിലയ്ക്കെടുത്ത 11 ഏക്കർ ഭൂമിയിൽ 2000 ചതുരശ്ര അടി വീടിനുള്ള അടിത്തറയോട് കൂടി 1000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള വീടുകളാണ് നിർമിക്കുക.
3 മുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളുമുണ്ടാകും. ശുദ്ധജലവും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് സ്ഥലമേറ്റെടുത്തത്.
പദ്ധതി പ്രദേശത്ത് നിന്ന് കൽപറ്റയിലേക്കും മേപ്പാടിയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]