പഴയങ്ങാടി ∙ ഗതാഗതക്കുരുക്കിനെ തുടർന്ന് എരിപുരം മുതൽ പഴയങ്ങാടി ടൗൺ വരെ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണ അവലോകനയോഗത്തിൽ അനുകൂലിച്ചും എതിർത്തും അഭിപ്രായങ്ങൾ. ഇന്നലെ വൈകിട്ട് എം.വിജിൻ എംഎൽഎ വിളിച്ച ട്രാഫിക് പരിഷ്കരണ അവലോകനയോഗത്തിലാണു വ്യാപാരി പ്രതിനിധികൾ, ഓട്ടോത്തൊഴിലാളി പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ മറ്റു സന്നദ്ധ സംഘടനാ പ്രതിനിധികൾ എന്നിവർ അഭിപ്രായങ്ങൾ പങ്കുവച്ചത്.
നിലവിലുള്ള ഗതാഗത പരിഷ്കരണം തുടർന്നാൽ പഴയങ്ങാടിയിലെ വ്യാപാരമേഖലയെ അതു കാര്യമായി ബാധിക്കും. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ടൗണിൽ ഹോംഗാർഡുകളെ നിയമിക്കുക, വലിയ വാഹനങ്ങൾ ദേശീയപാത വഴി കടത്തിവിടുക, വ്യാപാര സ്ഥാപനങ്ങളിലെത്തുന്നവരുടെ വാഹനങ്ങൾക്കു പിഴ ചുമത്തുന്നത് ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ വ്യാപാരി വ്യവസായി ഏകോപന സമിതി പഴയങ്ങാടി യൂണിറ്റ് പ്രസിഡന്റ് പി.വി.അബ്ദുല്ല ഉന്നയിച്ചു.
നിലവിലുള്ള ഗതാഗത പരിഷ്കരണം ഒരുപരിധിവരെ ഗുണം ചെയ്തെന്നാണ് ഓട്ടോത്തൊഴിലാളി സംഘടനകളുടെ അഭിപ്രായം.
വ്യാപാരികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നു സിപിഎം നേതാവ് വരുൺ ബാലകൃഷ്ണൻ പറഞ്ഞു. വാഹന പാർക്കിങ് സംവിധാനമൊരുക്കുക, പഴയങ്ങാടി റെയിൽവേ അടിപ്പാതയുടെ നിർമാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും മുസ്ലിം ലീഗ് നേതാവ് എസ്.യു.റഫീഖ് പറഞ്ഞു.
യോഗത്തിൽ എം.വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ഏഴോം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ, മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ, പയ്യന്നൂർ ഡിവൈഎസ്പി കെ.വിനോദ്കുമാർ, പഴയങ്ങാടി എസ്എച്ച്ഒ എൻ.കെ.സത്യനാഥൻ, അസി.
മോട്ടർ ഇൻസ്പെക്ടർ പി.വി.വിജേഷ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]