ഗൂഡല്ലൂർ ∙ നഗരവീഥിയിലൂടെ ആന വരുന്നത് കണ്ട് വാഹനങ്ങൾ നിരത്തിലൊതുക്കി. പുറത്ത് നിന്നും എത്തിയ വിനോദ സഞ്ചാരികൾ നാട്ടാനയാണന്ന് പറഞ്ഞ് ആനയ്ക്ക് സമീപം വാഹനം നിർത്തി.
എന്നാൽ പിന്നാലെ എത്തിയവർ കാട്ടാനയാണന്ന് പറഞ്ഞതോടെ കൗതുകം ഭയത്തിനു വഴിമാറി. സംഭവം ഞായറാഴ്ച രാത്രി 8.15 ന്.
ഗൂഡല്ലൂർ നഗരത്തിലെ താജ് ആശുപത്രിയുടെ ഭാഗത്ത് നിന്നാണ് കാട്ടാന നഗരത്തിലെത്തിയത്. നഗരത്തിലെ റോഡിലൂടെ 2 കിലോമീറ്ററോളം ദൂരം വാഹനങ്ങളുടെ ഇടയിലൂടെ കാട്ടാന നടന്നു.
സ്ഥലം തികയാതെ വന്നതോടെ സൈഡിൽ കണ്ട
ഒരു കാറും ഒാട്ടോറിക്ഷയും തൊഴിച്ച് മാറ്റി. കാറിന്റെ പിറകു വശവും ഒാട്ടോറിക്ഷയുടെ മുൻഭാഗവും തകർന്നു. ശാസ്താപുരി ഹോട്ടൽ പിന്നിട്ട് നഗരസഭയുടെ ഓഫിസിന്റെ പരിസരത്ത് കൂടി സമീപത്തുള്ള കാപ്പി തോട്ടത്തിൽ കയറി.
ഇന്നലെ രാവിലെ വീണ്ടും മേൽ ഗൂഡല്ലൂർ ഭാഗത്ത് പ്രഭാത സവാരിക്കിറങ്ങി.
ഈ ഭാഗത്തുള്ള ജനവാസ മേഖലയിലെ നടപ്പാതകളിലൂടെ വിഷമിച്ചാണ് ആന നടന്നത്. കുറച്ച് ദൂരം പിന്നിട്ട
ശേഷം സമീപത്തുള്ള തോട്ടത്തിലേക്ക് കയറി. കാട്ടാന വന്നതും നഗരത്തിലിറങ്ങിയതും വനം വകുപ്പ് അറിഞ്ഞിട്ടില്ല. അടുത്തകാലത്തായി ഗൂഡല്ലൂർ നഗരത്തിൽ കാട്ടാന ശല്യം രൂക്ഷമായിട്ടുണ്ട്.
നഗരത്തിൽ ഏതു സമയത്തും കാട്ടാനയിറങ്ങുന്ന സ്ഥിതിയിലായി. പ്രഭാത നടത്തം മിക്കവരും ഒഴിവാക്കിയിട്ടുണ്ട്.
ഇന്നലെ നഗരത്തിലിറങ്ങിയ കാട്ടാനയുടെ മുൻപിൽ നിന്നും പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]