മാവിനക്കട്ട ∙ ദ്വാരക നഗർ–ഗോപാലകൃഷ്ണ ക്ഷേത്രം റോഡ് നവീകരിക്കാത്തതിനാൽ യാത്രാക്ലേശം രൂക്ഷമായി.
കുമ്പള മുള്ളേരിയ കെഎസ്ടിപി റോഡിലെ ദ്വാരകനഗറിൽനിന്നു ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള പഞ്ചായത്ത് റോഡാണ് കുണ്ടുംകുഴിയുമായി കിടക്കുന്നത്.15 വർഷങ്ങൾക്ക് മുൻപ് ടാറിങ് ചെയ്ത റോഡാണിത്. റോഡ് തകർന്നതോടെ ഇതുവഴി വാഹനങ്ങൾക്ക് സുഗമമായി പോകാൻ പറ്റാത്ത സ്ഥിതിയാണ്.പള്ളത്തമൂല, കോളാരിയടുക്കം പ്രദേശത്തെ നൂറോളം വീട്ടുകാരാണ് ദുരിതത്തിലായിട്ടുള്ളത്.
പ്രദേശവാസികൾ ഈ റോഡിലൂടെ യാത്ര ചെയ്താണ് ദ്വാരക നഗറിൽനിന്നു ബസ് കയറുന്നത്.
ഇവർക്ക് ബദിയടുക്ക, മാവിനക്കട്ട, നാരംപാടി, മുള്ളേരിയ എന്നിവിടങ്ങളിലേക്ക് പോകാൻ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ചെങ്കള പഞ്ചായത്ത് ഫണ്ടിൽ ഒന്നര കിലോമീറ്റർ റോഡിന്റെ 120 മീറ്റർ 2 ലക്ഷം രൂപ ചെലവിട്ട് നവീകരിച്ചിരുന്നു. 3.25 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്നതിന് ടെണ്ടർ നടപടികളായിട്ടുണ്ടെന്നും ബാക്കി വരുന്ന ഭാഗം റീടാറിങ് നടത്തുന്നതിന് ജില്ലാ പഞ്ചായത്ത് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ടെന്നും ടെൻഡർ നടപടികളായിട്ടില്ലെന്നും വാർഡ് അംഗം എം.
സവിത പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]