
തിരുവനന്തപുരം : 40 കിലോ ചന്ദനത്തടി വീട്ടിൽ സൂക്ഷിച്ചയാളെ തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തു. പൂവാർ സ്വദേശി മണിയനെ ആണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. 40 കിലോയോളം ചന്ദനത്തടി ചാക്കുകളിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരുത്തിപ്പള്ളി വനം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ മണിയന്റെ വീട്ടിൽ പരിശോധന നടത്തുന്നത്. പരിശോധനയിൽ ചാക്കുകളിൽ സൂക്ഷിച്ച നിലയിൽ ചന്ദനം കണ്ടെത്തുകയായിരുന്നു. ഒരു ചാക്കിൽ 5 വലിയ ചന്ദനക്കഷണങ്ങളും മറ്റു രണ്ടു ചാക്കുകളിലായി ചന്ദനച്ചീളുകളും ആണ് കണ്ടെത്തിയത്.
എവിടെനിന്നാണ് ഇയാൾക്ക് ചന്ദനത്തടി ലഭിച്ചതെന്ന് വ്യക്തമായിട്ടില്ല. വനം വകുപ്പ് പരിശോധനയ്ക്ക് എത്തുന്ന സമയത്തും ചന്ദനത്തടി മുറിച്ച് കഷ്ണങ്ങളാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ഇയാൾ. ചന്ദനം ആർക്കാണ് വിൽക്കുന്നതെന്ന കാര്യത്തിലും ഇയാൾ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് മണിയൻ പറയുന്നതെന്നാണ് വനം വകുപ്പ് അറിയിക്കുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]