മസ്കത്ത്: ഒമാനിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച വിദേശികൾ പിടിയിൽ. 21 ഏഷ്യൻ പൗരന്മാരെയാണ് ഖസബിൽ നിന്ന് അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
മുസന്ദം ഗവർണറേറ്റ് പൊലീസ് കമാൻഡിലെ കോസ്റ്റ് ഗാർഡ് പൊലീസ്, മുസന്ദം നേവൽ ബേസുമായി സഹകരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്യുന്നത്. ഖസബ് വിലായത്ത് വഴി അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് നുഴഞ്ഞുകയറ്റക്കാരെ പിടികൂടിയതെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
ഇവര്‍ക്കെതിരായ നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ കൂട്ടിച്ചേര്‍ത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]