എരുമേലി ∙ ഒരാഴ്ചയ്ക്ക് മുൻപ് നികത്തിയ റാന്നി റോഡിലെ കരിങ്കല്ലുമ്മൂഴി വളവിൽ വീണ്ടും കുഴികൾ നിറഞ്ഞു. 2 മാസത്തിനുള്ളിൽ 2 തവണയാണ് ഈ കുഴികൾ മൂടുകയും പൊളിയുകയും ചെയ്തത്.
ഭാരവാഹനങ്ങൾ നിരന്തരം കടന്നുപോകുന്നതുമൂലമാണ് റോഡ് പൊളിഞ്ഞ് കുഴികളാകുന്നത്. പാറമടയിൽ നിന്നുളള ലോഡുമായി ടോറസ് ലോറികൾ കടന്നുപോകുന്നതാണു റോഡിൽ കുഴികൾ രൂപപ്പെടാൻ കാരണം.
പലതവണ നാട്ടുകാർ ചൂണ്ടിക്കാട്ടുകയും പരാതി നൽകുകയും ചെയ്തിട്ടും അധികൃതർ അവഗണിക്കുകയാണെന്നു പരാതിയുണ്ട്.
ടോറസുകൾ അമിത പാറ ലോഡുമായിട്ടാണ് ഇതുവഴി കടന്നുപോകുന്നത്. ലോഡുമായി വരുന്ന ടോറസുകൾ ഇറക്കത്തിൽ നിർത്തി തിരിക്കുമ്പോൾ മുൻ ടയറുകളുടെ ഭാഗത്ത് അമിത ഭാരം വരികയും ഇത് തിരിയുമ്പോൾ റോഡിലെ ടാറിങ് ഇളകുകയുമാണ് ചെയ്യുന്നത്.
കഴിഞ്ഞ മാസം റോഡ് പൊളിഞ്ഞതിനെ തുടർന്ന് കുഴികൾ കോൺക്രീറ്റ് ഇട്ട് അടച്ചു.
എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഇതുവഴി ഭാര വാഹനങ്ങൾ വീണ്ടും ഓടിയതോടെ റോഡ് പൊളിഞ്ഞ് കുഴിയായി. കുഴി വലുതായി അപകടം പതിവായതോടെ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇവിടെ പാറമക്ക് ഇറക്കി കുഴി മൂടി. ഇതോടെ പ്രദേശത്ത് ആകെ പൊടി ശല്യം രൂക്ഷമായി.
മക്ക് റോഡിലേക്ക് ചിതറി ഇരുചക്രവാഹനങ്ങൾ അടക്കം അപകടത്തിൽപെട്ടതോടെ വീണ്ടും ഈ കുഴിയിൽ ടാറിങ് റെഡി മിക്സ് ഇട്ട് അടച്ചു. വീണ്ടും ഭാര ലോഡുമായി ടോറസുകൾ നിരന്തരം ഓടിയതോടെ ഇതും പൊളിഞ്ഞ് കുഴികൾ രൂപപ്പെടുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]