ആലപ്പുഴ∙ നെഹ്റു ട്രോഫി വള്ളംകളിയിൽ ചുണ്ടൻ വിഭാഗത്തിലെ ചില വള്ളങ്ങളെക്കുറിച്ചു ലഭിച്ച പരാതികൾ പരിശോധിക്കാൻ ജൂറി ഓഫ് അപ്പീൽ യോഗം ചേരുന്നതു സംബന്ധിച്ച് ഇന്നു തീരുമാനമുണ്ടായേക്കും. രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിലെത്തിയ വള്ളങ്ങൾ ചട്ടലംഘനം നടത്തിയോ എന്നാണു പരിശോധിക്കുന്നത്. ഇവർ അയോഗ്യരായാൽ പിന്നീടുള്ള വള്ളങ്ങൾക്കു സ്ഥാനക്കയറ്റം നൽകും. നിലവിൽ ചുണ്ടൻ വിഭാഗത്തിൽ ഒന്നാം സ്ഥാനം മാത്രമാണു പ്രഖ്യാപിച്ചിട്ടുള്ളത്.
ബോണസ് നൽകുന്നതും പരിശോധിക്കുന്നുണ്ട്. നെഹ്റു ട്രോഫി വള്ളംകളിയിൽ ആദ്യ 9 സ്ഥാനത്ത് എത്തുന്ന വള്ളങ്ങൾക്കാണു ചാംപ്യൻസ് ബോട്ട് ലീഗ് യോഗ്യത എങ്കിൽ പ്രമുഖ ക്ലബ്ബുകൾ അയോഗ്യരാകുമോയെന്നതു ലീഗിനെയും ബാധിക്കും.
മൂന്നു വള്ളങ്ങൾ ലൂസേഴ്സ് ഫൈനലിൽ പങ്കെടുക്കാതിരിക്കുകയും വെപ്പ് എ ഗ്രേഡ് വിഭാഗത്തിലെ മത്സരഫലം ഉപേക്ഷിക്കുകയും ചെയ്ത സാഹചര്യത്തിൽ അംപയറുടെയും ഒബ്സർവറുടെയും അഭിപ്രായവും പരിഗണിക്കും.
തുടർന്നാകും ബോണസ് വിതരണം. നിലവിൽ ചുണ്ടൻ വള്ളങ്ങൾക്ക് ഒരു ലക്ഷം വീതവും മറ്റു വള്ളങ്ങൾക്ക് 50,000 രൂപ വീതവും ബോണസ് ഇനത്തിൽ നൽകിയിരുന്നു. ബാക്കി തുകയാണു നൽകാനുള്ളത്.
ഫൈനലിൽ കയറിയ ചുണ്ടൻ വള്ളത്തിന് 6.60 ലക്ഷം രൂപയാണു ബോണസായി ലഭിക്കുന്നത്.
ചുണ്ടൻ വിഭാഗത്തിൽ രണ്ടു മുതൽ നാലു വരെ സ്ഥാനങ്ങളിലുള്ള വള്ളങ്ങളാണു ചട്ട ലംഘനം നടത്തിയെന്നു മറ്റു വള്ളക്കാർ പരാതി നൽകിയത്.
ഒന്നാം ലൂസേഴ്സ് ഫൈനലിൽ ഒരു വള്ളവും മൂന്നാം ലൂസേഴ്സ് ഫൈനലിൽ രണ്ടു വള്ളങ്ങളും പങ്കെടുത്തില്ല. വെപ്പ് എ ഗ്രേഡിൽ ആദ്യ മൂന്നു സ്ഥാനത്തെത്തിയ വള്ളങ്ങളെയും സ്റ്റാർട്ടർ അയോഗ്യരാക്കുകയും ചെയ്തു.
ഇതോടെ വെപ്പ് എ ഗ്രേഡിന്റെ മത്സരഫലം തന്നെ ഉപേക്ഷിച്ചു.മുൻ വർഷങ്ങളിൽ നെഹ്റു ട്രോഫി വള്ളംകളി നടത്തിപ്പിൽ നിന്നു ലാഭം കണ്ടെത്താൻ കഴിയാത്തതിനാൽ ബോണസിന്റെ ഒരു വിഹിതം മാത്രമാണു നൽകിയിരുന്നത്.
സംസ്ഥാന സർക്കാരിൽ നിന്നുള്ള ഗ്രാന്റ് ലഭിച്ച ശേഷമാണു ബോണസ് പൂർണമായും നൽകിയിരുന്നത്. ഇതിനു മാസങ്ങളോളം വൈകുന്നത് പതിവായിരുന്നു.
ഇത്തവണ കൂടുതൽ പരസ്യ വരുമാനം കണ്ടെത്തി വള്ളംകളി ലാഭത്തിലായ സാഹചര്യത്തിൽ ഇന്നു ബോണസ് വിതരണം ചെയ്യാനായിരുന്നു ആലോചന. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]