ഓണച്ചന്ത ഇന്നുമുതൽ
വെച്ചൂച്ചിറ ∙ വിഎഫ്പിസികെ വെച്ചൂച്ചിറ വിപണിയുടെ ഓണച്ചന്ത ഇന്നുമുതൽ 4 വരെ എണ്ണൂറാംവയൽ സിഎംഎസ് എൽപി സ്കൂളിൽ നടക്കും. നാടൻ പച്ചക്കറികൾ 30 ശതമാനം വിലക്കുറവിൽ ലഭ്യമാണ്.
എട്ടുനോമ്പ് ആചരണം ഇന്നു മുതൽ
മേപ്രാൽ ∙ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ ഇന്നു മുതൽ 8 വരെ ദൈവമാതാവിന്റെ ജനന പെരുന്നാളും എട്ടുനോമ്പ് ആചരണവും നടത്തും.
ദിവസവും രാവിലെ 7 ന് പ്രഭാതപ്രാർഥനയും 7.30ന് വിശുദ്ധ കുർബാനയും ഏഴിന് 6.30 ന് ഭക്തി നിർഭരമായ റാസയും നേർച്ച വിളമ്പും ഉണ്ടായിരിക്കും.
മനോരമ ഉപയോക്താക്കൾക്ക് ഓഫറുകളുമായി സലൂൺ
പത്തനംതിട്ട∙ അബാൻ ജംക്ഷനിൽ ഇന്നു പ്രവർത്തനം ആരംഭിക്കുന്ന അനിതാസ് എയ്ഞ്ചൽ ഫാമിലി സലൂൺ പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് മലയാള മനോരമ ഉപയോക്താക്കൾക്കായി വമ്പിച്ച ഓഫറുകൾ ഒരുക്കുന്നു. ബ്യൂട്ടി പായ്ക്കുകൾക്കൊപ്പം മലയാള മനോരമ പ്രസിദ്ധീകരണമായ വനിതയുടെ സൗജന്യ വരിക്കാരാകാനും അവസരം.
ഹെയർ കട്ട്, ഹെയർ സ്പാ, ത്രിഡിങ് എന്നിവയ്ക്ക് 1750 രൂപയ്ക്കു പകരം 999 രൂപ മാത്രം. ഫെയ്സ് ഡി ടാൻ, ഫേഷ്യൽ, പ്രോട്ടീൻ ട്രീറ്റ്മെന്റ് എന്നിവയ്ക്കു 5000 രൂപയ്ക്ക് പകരം 2499 രൂപ മാത്രം.
ഹെയർ സ്മൂതനിങ്, കളറിങ്, മാനിക്യൂർ കോംബോയ്ക്ക് 7500 രൂപയ്ക്കു പകരം 4999 രൂപ മാത്രം. മലയാള മനോരമ വനിതയുമായി ചേർന്നു നടത്തുന്ന ഉദ്ഘാടന ഓഫറിന്റെ ഭാഗമായി ഷോപ്പിലെ ആദ്യ 2 ഓഫർ ട്രീറ്റ്മെന്റുകൾ തിരഞ്ഞെടുക്കുന്നവർക്ക് മൂന്നു മാസം സൗജന്യമായി വനിതയുടെ വരിക്കാരാകാം.
ഹെയർ ട്രീറ്റ്മെന്റ് ഓഫർ തിരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി വനിതയുടെ 6 മാസ സബ്സ്ക്രിപ്ഷൻ ലഭിക്കും. ഓഫറുകൾ നേടാൻ സെപ്റ്റംബർ 15ന് മുൻപ് 9496241000, 04682961007 എന്നീ നമ്പറുകളിൽ വിളിച്ചു ബുക്ക് ചെയ്യണം.
വൈദ്യുതി മുടക്കം
മേക്കണ്ണം, കൂത്താടിമൺ, ഞക്കുകാവ് എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]