സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓണാഘോഷത്തിന് കോടികള്‍ ചെലവഴിച്ചതോടെ സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കം തുടരുന്നു. ഓണക്കാലത്ത് വിപണിയില്‍ പണമിറങ്ങിയതും നികുതി വരുമാനത്തിലുണ്ടായ വര്‍ദ്ധനവും പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും ട്രഷറി നിയന്ത്രണം കുറച്ച് നാള് കൂടി തുടരാനാണ് സാധ്യത.
ഒന്നും രണ്ടുമല്ല ഓണക്കാലം കഴിയാൻ 18000 കോടിയാണ് സര്‍ക്കാര്‍ ഇറക്കിയത്. ഖജനാവിതോടെ കാലിയായി. ഡിസംബര്‍ വരെ കടമെടുക്കാൻ കേന്ദ്രം അനുമതി നല്കിയ തുകയില്‍ ഇനി ബാക്കിയുള്ളത് 1000 കോടിയില്‍ താഴെ മാത്രം. ഓണത്തിന് പിന്നാലെ ഈ മാസത്തെ ശമ്ബളവും പെൻഷനും കൂടി വിതരണം ചെയ്തതോടെ ട്രഷറി ഞെരുത്തിലാണ്.
ഓണക്കാലത്ത് വിപണിയില്‍ പണമിറങ്ങിയതാണ് ധനവകുപ്പിന്റെ ആശ്വാസം. പതിവ് പോലെ ഓണക്കാലത്ത് ഇത്തവണയും മദ്യവില്‍പ്പന റെക്കോഡിലാണ്. ഇതുവഴി മാത്രം പ്രതീക്ഷിക്കുന്ന വരുമാനം 675 കോടി വരും.വരവു ചെലവുകളും വരുമാനവും കണക്കാക്കി തുടര്‍ നടപടികളാണ് ധന വകുപ്പ് ആലോചിക്കുന്നത്.
ഓണക്കാലത്ത് പണലഭ്യതക്ക് തടസം വരാതിരിക്കാൻ അഞ്ച് ലക്ഷത്തിന് മുകളില്‍ ബില്ല് മാറാൻ പ്രത്യേക അനുമതി വേണമെന്ന നിയന്ത്രണം ട്രഷറിയില്‍ തുടരുകയാണ്. അധികം വൈകാതെ ഇത് പത്ത് ലക്ഷമാക്കി ഉയര്‍ത്താൻ കഴിയുമെന്ന ആത്മവിശ്വാസം ധനവകുപ്പ് പ്രകടിപ്പിക്കുന്നുണ്ട്. വായ്പാ പരിധി ഒരു ശതമാനം കൂട്ടണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രം ഇതുവരെ കനിഞ്ഞിട്ടില്ല.
The post ഓണക്കാലത്ത് ചെലവിട്ടത് 18000 കോടി,സംസ്ഥാന സര്‍ക്കാരിന് സാമ്പത്തിക ഞെരുക്കം; ട്രഷറിനിയന്ത്രണം കടുപ്പിച്ചേക്കും appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]