മാറിവരുന്ന കാലാവസ്ഥയാണ് ഇപ്പോൾ. വെയിലുള്ള സമയങ്ങളിൽ വളരെ പെട്ടെന്നായിരിക്കും മഴ വരുന്നത്.
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് വളർത്തുമൃഗങ്ങൾക്ക് നൽകേണ്ട പരിചരണത്തിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ. കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് വളർത്തുമൃഗങ്ങളുടെ രോമങ്ങൾ കൊഴിയുന്നു.
അതിനാൽ തന്നെ ഇടയ്ക്കിടെ രോമങ്ങൾ ബ്രഷ് ചെയ്യുന്നത് നല്ലതായിരിക്കും. നീണ്ട
മുടിയുള്ള ബ്രീഡുകൾക്ക് ഇടയ്ക്കിടെ ബ്രഷ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാലാവസ്ഥ മാറുമ്പോൾ താപനിലയിലും മാറ്റങ്ങൾ സംഭവിക്കുന്നു.
ചൂടായിരുന്ന കാലാവസ്ഥയിൽ മഴ പെയ്യുമ്പോൾ അന്തരീക്ഷം പെട്ടെന്ന് തണുക്കും. എന്നാലിത് മൃഗങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്നു.
കാലാവസ്ഥ ഏതു തന്നെ ആയാലും അതിനനുസരിച്ച രീതിയിൽ വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകേണ്ടതുണ്ട്. ശരിയായ രീതിയിലുള്ള ഭക്ഷണ ക്രമീകരണം നിലനിർത്താൻ ശ്രദ്ധിക്കണം.
വളർത്തുമൃഗങ്ങളിൽ നിർജ്ജലീകരണം ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. കാലാവസ്ഥ മാറുമ്പോൾ പലതരം അലർജികളും വളർത്തുമൃഗങ്ങളിൽ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.
അതിനാൽ തന്നെ വളർത്തുമൃഗങ്ങളെ ഇടയ്ക്കിടെ വൃത്തിയാക്കി കുളിപ്പിക്കാൻ ശ്രദ്ധിക്കണം. അതേസമയം കുളിപ്പിച്ച് കഴിഞ്ഞാൽ നന്നായി ഉണക്കാനും മറക്കരുത്.
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് വളർത്തു മൃഗങ്ങളിൽ അസാധാരണമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ സമീപിക്കാൻ മടിക്കരുത്. രോഗങ്ങൾ ഇല്ലെങ്കിലും വളർത്തുമൃഗങ്ങളെ ഇടയ്ക്ക് ഡോക്ടറെ കാണിക്കുന്നത് നല്ലതായിരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]