ഏഴോലി ∙ അധികൃതർ കാഴ്ചക്കാരായി മാറിയപ്പോൾ ജനകീയ പങ്കാളിത്തത്തോടെ റോഡിന്റെ ഇരുവശത്തെയും കാട് തെളിച്ച് നാട് മാതൃക കാട്ടി. ചിറയ്ക്കൽപടി–കരിയംപ്ലാവ് റോഡിന്റെ വശങ്ങളിലെ കാട് തുടർച്ചയായ 4ാം വർഷമാണ് നാട്ടുകാർ തെളിക്കുന്നത്.ഫണ്ട് ശേഖരണം നടത്തിയാണ് ഇതിനുള്ള പണം കണ്ടെത്തുന്നത്.
ഇത്തവണ 5 യന്ത്രങ്ങൾ ഉപയോഗിച്ച് 10 മണിക്കൂർ കൊണ്ടാണ് കാട് വെട്ടി നീക്കിയത്.
അങ്ങാടി പഞ്ചായത്തിലെ 5ാം വാർഡിലൂടെ കടന്നു പോകുന്ന 3 കിലോമീറ്റർ ദൂരമുള്ള റോഡാണിത്. ഇരുവശത്തും കാട് വളർന്നു നിന്നിരുന്നതു മൂലം വാഹനങ്ങൾക്കു വശം കൊടുക്കാൻ ബുദ്ധിമുട്ടായിരുന്നു.
കാൽനടയാത്രയ്ക്കു തടസ്സമായി ഇഴജന്തുക്കളും വിഹരിച്ചിരുന്നു. റോഡിന്റെ വശത്തു നിന്ന് മുൻപ് പെരുമ്പാമ്പിനെ പിടിച്ചിരുന്നു.സജി നഗരൂർ കിഴക്കേതിൽ, സാംകുട്ടി മുക്കരണത്ത്, രാജു തേക്കടയിൽ, റെറ്റി ഏബ്രഹാം മാത്യു, കെ.പി.ടൈറ്റസ്, സഞ്ജീവ് എന്നിവർ നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]