മുക്കം∙ ആനക്കാംപൊയിൽ കള്ളാടി മേപ്പാടി തുരങ്കപ്പാത പ്രവൃത്തി ഉദ്ഘാടനം ഇന്ന് നടക്കുന്നത് ആനക്കാംപൊയിലിലാണെങ്കിലും മലയോര മേഖല മുഴുവൻ ആഹ്ലാദത്തിലാണ്. വിളംബര റാലികൾ, ബൈക്ക് റാലികൾ, തുടങ്ങിയവ തിരുവമ്പാടി നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറി.
കൊടിയത്തൂർ പഞ്ചായത്തിലെ എരഞ്ഞിമാവിലും കൊടിയത്തൂരിലും മണാശ്ശേരിയിലും വിളംബര റാലികളും ബൈക്ക് റാലികളും നടത്തി. ഇടത് യുവജന സംഘടനകളുടെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ പഞ്ചായത്തിലെ എരഞ്ഞിമാവ് മുതൽ തിരുവമ്പാടി വരെ യുവജന ബൈക്ക് റാലി നടത്തി.
കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം ദിപു പ്രേംനാഥ് എരഞ്ഞിമാവിൽ ഫ്ലാഗ് ഓഫ് ചെയ്തു.
ഇ.അരുൺ, എ.പി.ജാഫർ ഷരീഫ്, ആദർശ് ജോസഫ്, എ.കെ.റെനിൽ രാജ്, കെ.പി.അഖിൽ, സുബിൻ തയ്യിൽ, വിജിഷ എന്നിവർ നേതൃത്വം നൽകി. മണാശ്ശേരി മേഖല തല വിളംബര ജാഥയ്ക്ക് എൻ.ചന്ദ്രൻ, ദിപു പ്രേംനാഥ്, എൻ.സുനിൽ കുമാർ, എ.കെ.ഉണ്ണികൃഷ്ണൻ, ഇ.പി.ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.
ചുളളിക്കാപറമ്പിൽ വ്യാപാരി വ്യവസായി സമിതി ചെറുവാടി യൂണിറ്റിന്റെ ആഭിമുഖ്യത്തിലും വിളംബര റാലി നടത്തി. ജോണി ഇടശ്ശേരി, നാസർ കൊളായി, സി.ടി.സി.അബ്ദുല്ല, ഗിരീഷ് കാരക്കുറ്റി, വി.വീരാൻകുട്ടി, നൗഷാദ് കൊടിയത്തൂർ, എ.കെ.ഉണ്ണിക്കോയ, അഖിൽ കണ്ണാപറമ്പ്, അനസ് താളത്തിൽ, കെ.പി.ചന്ദ്രൻ, ജിഷ അടുപ്പുശ്ശേരി എന്നിവർ നേതൃത്വം നൽകി.
കോടഞ്ചേരി∙ ഇന്ന് വൈകിട്ട് നാലിന് ആനക്കാംപൊയിലിൽ നടക്കുന്ന തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം മലയോര മേഖലയുടെ ഉത്സവമായി മാറ്റുന്നതിന് ലിന്റോ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്.
സ്കൂൾ ഗ്രൗണ്ടിൽ വിശാലമായ ഉദ്ഘാടന വേദിയാണ് നിർമിച്ചിട്ടുള്ളത്. നിർമാണം നടക്കുന്ന പുല്ലൂരാംപാറ–ആനക്കാംപൊയിൽ റോഡിലെ കുണ്ടും കുഴികളും അടയ്ക്കുന്ന പ്രവൃത്തികൾ ദ്രുതഗതിയിലാണ് പൂർത്തിയാക്കിയത്.
ഗ്രൗണ്ട് പൂർണമായും പുതിയ പന്തൽ സ്ഥാപിച്ച് മനോഹരമാക്കി. ആനക്കാംപൊയിൽ അങ്ങാടിയിൽ റോഡിന് ഇരുവശങ്ങളും തോരണങ്ങൾ അലങ്കരിച്ച് വർണാഭമായി.
ഉദ്ഘാടനത്തിന് എത്തുന്ന മുഖ്യമന്ത്രിയടക്കമുള്ള വിശിഷ്ടാതിഥികളെ സ്വീകരിക്കാൻ ഉച്ചകഴിഞ്ഞ് മൂന്നിന് ആനക്കാംപൊയിൽ മേലേ അങ്ങാടിയിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര കടന്നു പോകുന്ന റോഡിലെ ഇരുവശങ്ങളിലെയും കടകളും സ്ഥാപനങ്ങളും ദീപാലങ്കാരം ചാർത്തി ഒരുങ്ങി കഴിഞ്ഞു.ഉദ്ഘാടന പൊതുസമ്മേളനത്തിൽ പൊതുമരാമത്ത്– ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.
ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ,പട്ടിക സമുദായ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ.കേളു, പ്രിയങ്ക ഗാന്ധി എംപി, ലിന്റോ ജോസഫ് എംഎൽഎ, ടി.സിദ്ദിഖ് എംഎൽഎ തുടങ്ങിയവർ പങ്കെടുക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]