ചെറുവത്തൂർ ∙ അമീബിക് മസ്തിഷ്കജ്വരത്തിനെതിരെ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ക്ലോറിനേഷൻ ക്യാംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനം കാലിക്കടവിൽ പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് പി.പി.പ്രസന്നകുമാരി നിർവഹിച്ചു. വി.വി.സുലോചന അധ്യക്ഷയായി.
ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി.രാംദാസ്, പഞ്ചായത്ത് അംഗങ്ങളായ വി. പ്രദീപൻ, പി.
രേഷ്ണ, അബ്ദുൽ ലത്തീഫ് മഠത്തിൽ, പി.വി.മഹേഷ്കുമാർ എന്നിവർ പ്രസംഗിച്ചു.
രോഗവ്യാപനം കിണറുകളിലെ വെള്ളത്തിലൂടെ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വീടുകളിലെയും സ്ഥാപനങ്ങളിലെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യും. പ്രവർത്തനങ്ങൾക്ക് വാർഡ്തലത്തിൽ ആരോഗ്യ പ്രവർത്തകർ മേൽനോട്ടം വഹിക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ഹരിത കേരളം മിഷന്റെയും സഹകരണത്തോടെ ആരോഗ്യ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുണ്ടാവണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ:എ വി രാമദാസ് അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]