കണ്ണൂർ ∙ഓണത്തോട് അനുബന്ധിച്ച് വ്യത്യസ്ത ടൂർ പാക്കേജുകളുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. കണ്ണൂർ ഡിപ്പോയിൽ നിന്നുള്ള ടൂറിസം സർവീസുകൾ ഇവയാണ്.
ആറന്മുള വള്ളസദ്യ
പഞ്ചപാണ്ഡവ ക്ഷേത്രദർശനങ്ങളും ആറന്മുള വള്ളസദ്യയും ആസ്വദിച്ചുള്ള തീർത്ഥാടന യാത്ര സെപ്റ്റംബർ 6, 20, 27 തീയതികളിലാണ്.
രാവിലെ 5.30നു പുറപ്പെടും. മൂന്നാം ദിവസം തിരിച്ചെത്തും.
മൂന്നാർ- മറയൂർ-കാന്തല്ലൂർ
സെപ്റ്റംബർ 5,12,19, 26 തീയതികളിൽ വൈകിട്ട് 7നു പുറപ്പെട്ട് രണ്ടു ദിവസം മൂന്നാർ കാന്തല്ലൂർ, ചതുരംഗ പാറ എന്നിവിടങ്ങളിൽ സന്ദർശിച്ച് മൂന്നാമത്തെ ദിവസം രാവിലെ 6നു കണ്ണൂരിൽ തിരിച്ചെത്തും.
ഗവി – കുമളി
സെപ്റ്റംബർ 5,19,29 തീയതികളിൽ വൈകിട്ട് 5നു പുറപ്പെട്ട് ഒരു ദിവസം ഗവി, പരുന്തുംപാറ രണ്ടാമത്തെ ദിവസം കുമളി, കമ്പം, രാമക്കൽമേട് അതോടൊപ്പം അടവിയിലെ കുട്ടവഞ്ചി സഫാരി എന്നിവ ആസ്വദിച്ച് മൂന്നാമത്തെ ദിവസം രാവിലെ 6നു തിരിച്ചെത്തും.
വാഗമൺ – കുമരകം
സെപ്റ്റംബർ 12നു രാത്രി 7നു പുറപ്പെട്ടു ഒന്നാമത്തെ ദിവസം വാഗമണിൽ താമസം.
രണ്ടാമത്തെ ദിവസം കുമരകത്ത് ഹൗസ് ബോട്ടിൽ ചെലവഴിക്കുന്ന പാക്കേജ് അടുത്തദിവസം രാവിലെ തിരിച്ചെത്തും.
കുട്ടനാട്- മലക്കപ്പാറ
സെപ്റ്റംബർ 26നു രാത്രി 8നു കണ്ണൂരിൽ നിന്നു പുറപ്പെട്ട് കുട്ടനാട്ടിലെ വേഗ ബോട്ടിൽ കുട്ടനാടിന്റെ കാഴ്ചകൾ ആസ്വദിച്ച് അന്ന് രാത്രി ആലപ്പുഴയിൽ താമസിക്കും. രണ്ടാമത്തെ ദിവസം ആതിരപ്പള്ളി വാഴച്ചാൽ, മലക്കപ്പാറ എന്നിവ സന്ദർശിച്ച് പിറ്റേ ദിവസം രാവിലെ 6നു കണ്ണൂരിൽ തിരിച്ചെത്തും.
വയനാട്
സെപ്റ്റംബർ 07,21 തീയതികളിൽ രാവിലെ 6നു പുറപ്പെട്ടു രാത്രി 11നു തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് തയാറാക്കിയത്.
ബാണാസുര സാഗർ ഡാം, എൻ ഊര് ആദിവാസി പൈതൃക ഗ്രാമം, ഹണി മ്യൂസിയം, പൂക്കോട് തടാകം എന്നിവ സന്ദർശിക്കുന്നു.
നിലമ്പൂർ – മിനി ഊട്ടി
എല്ലാ ഞായറാഴ്ചകളിലും രാവിലെ 5.30നു പുറപ്പെട്ടു തേക്ക് മ്യൂസിയം, ബംഗ്ലാവ് കുന്ന്, നെടുങ്കയം ഫോറസ്റ്റ്, മിനി ഊട്ടി എന്നിവ സന്ദർശിച്ചു രാത്രി 12നു മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ് തയാറാക്കിയത്. കൂടാതെ എല്ലാ ഞായറാഴ്ചകളിലും വയനാട്ടിലേക്കും കോഴിക്കോട്ടേക്കും പൈതൽ മലയിലേക്കും റാണിപുരത്തേക്കും ഏകദിന പാക്കേജുകളും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.
ഷെഡ്യൂൾ പാക്കേജിന് പുറമേ സംഘടനകളും ക്ലബ്ബുകളും ആവശ്യപ്പെടുന്നതനുസരിച്ച് പ്രത്യേകം ട്രിപ്പുകളും തയാറാക്കുന്നുണ്ട്.
ഫോൺ–9497007857, 8089463675. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]