ആലക്കോട് ∙ ഉദയഗിരി പഞ്ചായത്തിൽ കനത്ത മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ രണ്ടിടങ്ങളിലായി റോഡിന്റെ സംരക്ഷണഭിത്തിയും സൈഡും തകർന്നു. ഇതിനുപുറമെ കൃഷിയും നശിച്ചു.
മാംപൊയിൽ–ജോസ്ഗിരി–മണ്ണാത്തിക്കുണ്ട് പിഎംജിഎസ്വൈ റോഡിന്റെ മാംപൊയിലിനു സമീപത്തും മണക്കടവ്–മാംപൊയിൽ റോഡിന്റെ കാരിക്കയം ഭാഗത്തുമാണ് റോഡരിക് തകർന്നത്.
മാംപൊയിൽ–ജോസ്ഗിരി–മണ്ണാത്തിക്കുണ്ട് റോഡിന്റെ 20 അടിയോളം ഉയരമുള്ള സംരക്ഷണഭിത്തിയാണ് താഴ്ചയിലുള്ള കൃഷിയിടത്തിലേക്ക് തകർന്നുവീണത്. 25 ഓളം മീറ്റർ നീളത്തിലും തകർന്നിട്ടുണ്ട്.
ശേഷിക്കുന്ന ഭാഗവും തകർച്ച ഭീഷണിയിലാണ്. റോഡും അപകടഭീഷണിയിലാണ്.
നെടുമ്പതാലിൽ ലിന്റോയുടെ കമുക്, വാഴക്കൃഷികൾ നശിച്ചു.
റോഡ് നിർമാണ സമയത്തുതന്നെ അപാകതകൾ ചൂണ്ടിക്കാട്ടിയിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. അതേസമയം മണക്കടവ്–മാമ്പൊയിൽ റോഡിന്റെ കാരിക്കയം ഭാഗത്ത് റോഡ് സൈഡ് ഇടിഞ്ഞതിനെ തുടർന്ന് ഈ റോഡും അപകടഭീഷണിയിലാണ്.
ഭീതിയോടെയാണ് ഇതുവഴി വാഹനമോടിച്ച് പോകുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കനത്ത മഴയാണ് ഇവിടെ പെയ്തത്.
ചപ്പാരപ്പടവ് ടൗണിൽ വെള്ളം കയറി
ചപ്പാരപ്പടവ് ∙ ഇന്നലെ പുലർച്ചെയുണ്ടായ കനത്ത മഴയിൽ ചപ്പാരപ്പടവ് ടൗണിൽ വെള്ളം കയറി.
വ്യാപാരികൾ രാത്രിതന്നെ കടകളിൽനിന്ന് സാധനങ്ങൾ എടുത്തുമാറ്റിയതിനാൽ കാര്യമായ നാശനഷ്ടം ഉണ്ടായില്ല. രാവിലെയാണ് വെള്ളമിറങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]