ഇരിട്ടി ∙ മേഖലയിൽ അനധികൃത ‘റെന്റ് എ കാർ’ സ്ഥാപനങ്ങൾ വ്യാപകമെന്ന് പരാതി. നിയമവിധേയമല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം വാഹനങ്ങൾ ദുരുപയോഗം ചെയ്യുന്നതും വ്യാപകം.
ഒരാഴ്ചയ്ക്കിടെ മേഖലയിൽ വിദ്യാർഥികൾ സഞ്ചരിച്ച 2 കാറുകൾ അപകടത്തിൽ പെട്ടിരുന്നു.
കാറുകൾ പുർണമായി തകർന്ന അപകടങ്ങളിൽ തലനാരിഴയ്ക്കു വിദ്യാർഥികൾ പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. അമിതവേഗം ആയിരുന്നു അപകട
കാരണം. 2 സംഭവങ്ങളിലും അനധികൃത റെന്റ് എ കാർ സ്ഥാപനങ്ങളിൽ നിന്നു വാടകയ്ക്കെടുത്ത വാഹനങ്ങളാണ് അപകടത്തിൽ പെട്ടതെന്നു ചർച്ചയായിട്ടുണ്ടെങ്കിലും ‘സൂഹൃത്തിന് നൽകിയത്’ എന്ന മൊഴി വിശ്വസിക്കേണ്ടി ഗതികേടിലാണ് അധികൃതർ.
ഇരിട്ടി – കൂട്ടുപുഴ കെഎസ്ടിപി റോഡിലും ഉളിക്കൽ – പയ്യാവൂർ മലയോര ഹൈവേയിലും ആയിരുന്നു അപകടങ്ങൾ.
ഇരിട്ടി മേഖലയിൽ റജിസ്ട്രേഷനോടെ നിയമവിധേയമായി പ്രവർത്തിക്കുന്നത് ഒരു ടീം മാത്രമാണ്. അതേസമയം മേഖലയിൽ 500 ഓളം വാഹനങ്ങൾ റെന്റ് എ കാർ സംവിധാനത്തിൽ ഓടുന്നുണ്ടെന്നാണു സൂചന.
കുറഞ്ഞത് 50 വാഹനങ്ങളും 5 ഓഫിസുകളും വേണമെന്നതുൾപ്പെടെയുള്ള പുതുക്കിയ മാനദണ്ഡങ്ങളും അനധികൃത റെന്റ് കാർ സംവിധാനങ്ങൾ വ്യാപകമാകാൻ കാരണമാണ്.
കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ പരാതി നൽകി
അനധികൃത റെന്റ് എ കാർ സംവിധാനത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ആർടിഒക്ക് പരാതി നൽകി. അനധികൃത അനധികൃത റെന്റ് എ കാർ സംവിധാനം ടാക്സി തൊഴിലാളികളുടെ ജീവനോപാധിക്ക് തടസ്സം സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
വണ്ടി നമ്പർ സഹിതം പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാൻ വൈകുന്നുവെന്നും ആക്ഷേപം ഉണ്ട്. വിദ്യാർഥികൾക്ക് വാഹനം വാടകയ്ക്ക് നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]