കുറ്റിക്കാട്ടൂർ ∙ കാട്ടുപന്നിശല്യത്തിൽ പൊറുതിമുട്ടി കർഷകർ. കുറ്റിക്കാട്ടൂർ, ചെമ്മലത്തൂർ, ഭൂമി ഇടിഞ്ഞ കുഴി, കുന്നത്തുതാഴം, പൈങ്ങോട്ടുപുറം എന്നിവിടങ്ങളിലാണ് പന്നിശല്യം രൂക്ഷം.
കഴിഞ്ഞ ദിവസം എടവലത്ത് ദാക്ഷായണിയുടെ പറമ്പിലെ ഒൻപത് തെങ്ങിൻ തൈകളാണ് പന്നിക്കൂട്ടം കുത്തി നശിച്ചിച്ചത്. പന്നിക്കൂട്ടത്തെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നു നാട്ടുകാർ പറഞ്ഞു. അതിരാവിലെ പത്രവിതരണക്കാർ, വിവിധ ആരാധനാലയങ്ങളിലേക്കും വിവിധ ജോലി സ്ഥലങ്ങളിലേക്കും പോകുന്നവരും ഭയത്തോടെയാണ് പുറത്തിറങ്ങുന്നത്.
പന്നിശല്യം കൂടിയതിനാൽ കൃഷിയിറക്കാൻ കഴിയുന്നില്ലെന്നു പാരമ്പര്യ കർഷകരും പറഞ്ഞു. അടുക്കളത്തോട്ടം വരെ പന്നിക്കൂട്ടം കുത്തി നശിപ്പിക്കുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]