പുൽപള്ളി ∙ ജില്ലയിൽ ഇഞ്ചിക്കൃഷിയുടെ കൂമ്പടച്ച വൈറസ് രോഗം മറ്റു കൃഷികളിലേക്കും വ്യാപിക്കുന്നതായി കർഷകർ. നെല്ല്, ചേന തുടങ്ങിയ വിളകളിലാണ് പൈറിക്കുലേറിയ എന്ന രോഗം കാണുന്നത്.
പൈറിക്കുലേറിയയെ പ്രതിരോധിക്കാൻ കൃഷിവകുപ്പ് നിർദേശിച്ച സാഫ് തന്നെയാണ് ഇതിനും പ്രതിവിധിയായി പറയുന്നത്. മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ്, പാടിച്ചിറ പ്രദേശങ്ങളിലാണ് വ്യാപകമായി ചേനകൃഷി നശിക്കുന്നത്.
ചുവടുറച്ച നെൽച്ചെടിക്കും രോഗബാധ പ്രകടമാണ്.
കർണാടകയിൽ ഇഞ്ചി രോഗം ഗോതമ്പ്, നെല്ല്, പച്ചക്കറി കൃഷികളിലേക്കു പടരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു. വില കൂടിയ മരുന്നുകൾ പലവട്ടം ഉപയോഗിച്ചാണ് പലരും കൃഷിയെ നിലനിർത്തുന്നത്.
ആദ്യവട്ടം ശമനമുണ്ടായെങ്കിലും പിന്നെയും രോഗം തല ഉയർത്തിയെന്നു കർഷകർ പറയുന്നു. രോഗബാധയിൽ ചേന നശിക്കുന്നത് വൻസാമ്പത്തിക നഷ്ടത്തിനിടയാക്കുന്നുണ്ടെന്നു കർഷകർ പറയുന്നു.
കഴിഞ്ഞവർഷം ചാക്കിന് 3200 രൂപ വില ലഭിച്ചിരുന്നു. കൃഷി കാര്യമായി കുറഞ്ഞതിനാൽ ഇക്കൊല്ലം വില ഉയരുമെന്നാണ് പ്രതീക്ഷ.
വന്യമൃഗശല്യമുള്ള പ്രദേശങ്ങളിൽ ചേനക്കൃഷി തീരെയില്ല.
ചേന വളരുന്ന സമയമിതാണ്. ഇപ്പോൾ നശിക്കുന്ന കൃഷിയിൽ നിന്നു ആദായമൊന്നും ലഭിക്കില്ല.
ആറും ഏഴും കിലോവരെ തൂക്കമുണ്ടാവുന്ന ചേനയാണ് പൂർണമായി നശിക്കുന്നത്. ലക്ഷങ്ങൾ മുടക്കി കൃഷിയിറക്കിയവർ നിരാശരാണ്.
പാടുപെട്ട് നെൽക്കൃഷിയിറക്കിയവരുടെ കാര്യവും ഗതികേടിലായി. ബ്ലാസ്റ്റ് ബാധിച്ച നെല്ലിനെ രക്ഷിക്കാനാകുമോയെന്ന ചിന്തയിലാണ് കർഷകർ.
പുഞ്ചനെല്ലിന്റെ പണം ഇതുവരെ സർക്കാർ നൽകിയിട്ടില്ല. കടംവാങ്ങി അടുത്തകൃഷി ചെയ്തവരാണ് രോഗപ്പകർച്ചയിൽ വ്യാകുലരാകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]