കോടശേരി ∙ പ്രതിഷേധ പ്രകടനങ്ങളും പരാതികളും ഇടതടവില്ലാതെ തുടർന്നിട്ടും ചൗക്ക – ചട്ടിക്കുളം റോഡിലെ വെള്ളക്കെട്ടിനു പരിഹാരമായില്ല. കുട്ടാടൻചിറ മുതൽ കോടശേരി പഞ്ചായത്ത് ഓഫിസ് വരെയുള്ള അഞ്ച് കിലോമീറ്റർ ദൂരത്തിൽ രണ്ടര കിലോമീറ്റർ വർഷങ്ങളായി തകർന്ന നിലയിലാണ്.
കിലോമീറ്ററുകൾ നേരെയുള്ള പാത ട്രാംവേ റോഡിന്റെ ഭാഗമാണ്. സർക്കാർ ഓഫിസുകൾ, വനം ഡിപ്പോ, വിദ്യാലയങ്ങൾ, നഗരവനം വിനോദ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ എളുപ്പത്തിൽ എത്തിപ്പെടാൻ സാധിക്കുന്ന വഴിയാണ് മഴ പെയ്താൽ വെള്ളക്കെട്ടിൽ മുങ്ങുന്നത്.
റോഡിന്റെ തുടക്കം മുതൽ താഴൂർ പള്ളി പരിസരം വരെയുള്ള ഭാഗം നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. വെള്ളക്കെട്ടിൽ വീണ് അപകടങ്ങൾ പെരുകിയതോടെ നാട്ടുകാരുടെ സഞ്ചാരം കിലോമീറ്ററുകൾ ചുറ്റി വളഞ്ഞാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇതുവഴി സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിക്കു വെള്ളക്കെട്ടിൽ വീണു പരുക്കേറ്റു.
ഓണത്തോടനുബന്ധിച്ച് വിനോദ കേന്ദ്രങ്ങൾ സന്ദർശിക്കാൻ വരുന്ന സഞ്ചാരികളും കുഴികൾ താണ്ടി വേണം ലക്ഷ്യത്തിലെത്താൻ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]