റാന്നി ∙ എസ്സി ഹയർ സെക്കൻഡറി സ്കൂളിൽ മോഷണം. 77,000 രൂപയും ഇൻവേർട്ടറിന്റെ ബാറ്ററിയും നഷ്ടപ്പെട്ടു.
പൊലീസ് അന്വേഷണം ആരംഭിച്ചു.വ്യാഴാഴ്ച രാത്രിയിലാണു സംഭവം. പ്രധാന ഗേറ്റ് തുറന്നിട്ടില്ല.
പിന്നിലെ വയലിലൂടെയാണ് മോഷ്ടാവ് സ്കൂളിൽ കടന്നതെന്നു കരുതുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഓഫിസ്, സ്റ്റാഫ് മുറി, കന്റീൻ എന്നിവിടങ്ങളിൽ പൂട്ടുകൾ പൊളിച്ചു കയറിയെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല.
ഹയർ സെക്കൻഡറി വിഭാഗത്തിന്റെ ഓഫിസിൽ കയറിയില്ല. എന്നാൽ ഹ്യുമാനിറ്റീസ് വിഭാഗം അധ്യാപകരുടെ മുറിയിൽ കയറി.
പത്തിലധികം അധ്യാപകർക്ക് ഇവിടെ പ്രത്യേകം മേശകളുണ്ട്. അവയുടെ വലിപ്പുകളെല്ലാം കുത്തിപ്പൊളിച്ച് പുറത്തെടുത്തു.
അവയിൽ സൂക്ഷിച്ചിരുന്ന 77,000 രൂപയാണ് നഷ്ടപ്പെട്ടത്.
പുസ്തകങ്ങളും മറ്റും നൽകിയ വകയിൽ വിദ്യാർഥികളിൽ നിന്ന് അധ്യാപകർ ശേഖരിച്ച തുകയാണിത്. മുറിയിലെ സാധനങ്ങളെല്ലാം വാരി വലിച്ചിട്ടിരിക്കുകയായിരുന്നു.
ഇൻവേർട്ടറിന്റെ 13,000 രൂപ വിലയുള്ള ബാറ്ററിയാണ് കടത്തിയത്. സ്കൂളിൽ സിസിടിവി ക്യാമറകളുണ്ടെങ്കിലും പ്രവർത്തിക്കുന്നില്ല.
റാന്നി ഇൻസ്പെക്ടർ ആർ.മനോജ്കുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും തെളിവെടുപ്പു നടത്തി.
2 മാസം മുൻപ് കൊടിമരത്തോടു ചേർന്നു സ്ഥാപിച്ചിരുന്ന 6 കമ്പിക്കാലുകളും നഷ്ടപ്പെട്ടിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]