ലബ്ബക്കട ∙ പിഎംഎവൈ പദ്ധതിപ്രകാരം അനുവദിച്ച വീട് നിർമിക്കാൻ പെർമിറ്റ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് കാൻസർ രോഗിയും വിധവയുമായ വീട്ടമ്മ കാഞ്ചിയാർ പഞ്ചായത്ത് ഓഫിസ് പടിക്കൽ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചു. കോവിൽമല പുതുപ്പറമ്പിൽ കെ.ബി.ഓമന(വീണ) ആണ് സമരം ആരംഭിച്ചത്.
കോവിൽമല തേക്ക് പ്ലാന്റേഷനു സമീപത്താണ് പതിറ്റാണ്ടുകളായി ഓമനയും കുടുംബവും താമസിക്കുന്നത്. കൈവശഭൂമിയിൽ വീട് നിർമിക്കാനായി അപേക്ഷ നൽകുകയും പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെടുകയും ചെയ്തു.
എന്നാൽ വനം വകുപ്പിന്റെ എതിർപ്പുമൂലം വീടിന് പെർമിറ്റ് ലഭിക്കാത്ത സാഹചര്യമാണെന്ന് ഓമന ആരോപിക്കുന്നു.
പെർമിറ്റിനായി പലതവണ പഞ്ചായത്തിൽ എത്തിയിട്ടും നടപടി ഉണ്ടാകാതെ വന്നതോടെ മന്ത്രി റോഷി അഗസ്റ്റിൻ അടക്കമുള്ളവർക്ക് നിവേദനം നൽകി. അതിനുശേഷം തീരുമാനമാകാത്ത സാഹചര്യത്തിലാണ് സമരം ആരംഭിച്ചിരിക്കുന്നത്.
അനുകൂല തീരുമാനം ഉണ്ടാകുന്നതുവരെ സമരം തുടരാനാണ് ഓമനയുടെ തീരുമാനം.ട്രൈബൽ സെറ്റിൽമെന്റ് മേഖലയായ കോവിൽമലയിൽ മറ്റ് വിഭാഗങ്ങളിൽപെട്ടവർക്ക് വീടു നിർമിക്കാനും മറ്റും വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്.
ഇത് ലഭ്യമാകാത്തതാണ് പ്രതിസന്ധിക്കു കാരണമെന്ന് കാഞ്ചിയാർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ട്രൈബൽ മേഖലയിൽ ജനറൽ വിഭാഗത്തിൽപെട്ടവർക്ക് വീട് നിർമിക്കാൻ പെർമിറ്റ് നൽകരുതെന്ന് വ്യക്തമാക്കി വനംവകുപ്പും ട്രൈബൽ ഡിപ്പാർട്മെന്റും പഞ്ചായത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും സെക്രട്ടറി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]