കൊല്ലം ∙ ഓണക്കാലത്തെ നഗരത്തിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ പരിഹാര നടപടികളുമായി പൊലീസ്. ഓണം അടുത്തെത്തിയതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിത്തുടങ്ങിയിരുന്നു.
സ്കൂൾ, ക്യാംപസ് ഓണാഘോഷങ്ങളും ഷോപ്പിങ് തിരക്കുകളും നഗരത്തിലെ റോഡുകളിൽ വാഹനപ്പെരുപ്പത്തിനും ഗതാഗത തടസ്സങ്ങൾക്കും കാരണമായിരുന്നു.
സ്കൂളുകൾ ഇന്നലെ അടച്ചതോടെ സ്കൂൾ മൈതാനങ്ങൾ അടക്കം ഉപയോഗിച്ചാണു പൊലീസ് പുതിയ പാർക്കിങ് സ്ഥലങ്ങൾ പ്രഖ്യാപിച്ചത്. നഗരത്തിലേക്കു വരുന്ന വാഹനങ്ങൾക്കു പാർക്ക് ചെയ്യാൻ ആവശ്യമായ ഇടങ്ങളില്ലാത്തതാണ് ഗതാഗതക്കുരുക്കുകൾക്ക് പ്രധാന കാരണം.റോഡിലും നോ പാർക്കിങ് ബോർഡുകൾ വച്ച ഇടങ്ങളിലും വാഹനങ്ങൾ നിർത്തുന്നതു നഗരത്തിലെ സ്ഥിരം കാഴ്ചയായിരുന്നു.
കഴിഞ്ഞ ആഴ്ചയിലാണു ട്രാഫിക് പൊലീസിന്റെ നേതൃത്വത്തിൽ റെയിൽവേ സ്റ്റേഷനു സമീപത്തെ കർബല റോഡിലെ ഒരു ഭാഗത്തു പൂർണമായും പാർക്കിങ് നിരോധിച്ചു ബോർഡുകൾ വയ്ക്കുകയും നടപടികൾ കർശനമാക്കുകയും ചെയ്തത്.
കഴിഞ്ഞ ദിവസങ്ങളിൽ ചിന്നക്കട, കടപ്പാക്കട–ചിന്നക്കട റോഡ്, ഹൈസ്കൂൾ ജംക്ഷൻ, സെന്റ് ജോസഫ് സ്കൂൾ ജംക്ഷൻ, താലൂക്ക് കച്ചേരി ജംക്ഷൻ, ബീച്ച് റോഡ്, കോളജ് ജംക്ഷൻ– പള്ളിമുക്ക് തുടങ്ങി നഗരത്തിലെ പ്രധാന പാതകളിലും ജംക്ഷനുകളിലുമെല്ലാം രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]