മറ്റു രാജ്യങ്ങൾക്കുമേൽ ഏകപക്ഷീയമായും കടുത്തവാശിയോടെയും വമ്പൻ തീരുവകൾ അടിച്ചേൽപ്പിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ്
. യുഎസ് പ്രസിഡന്റ് ആയി രണ്ടാംവട്ടവും ചുമതലയേറ്റ ട്രംപ്, കഴിഞ്ഞ ഏപ്രിൽ രണ്ടു മുതലാണ് ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങൾക്കുമേലും ഏകപക്ഷീയമായി തീരുവകൾ പ്രഖ്യാപിച്ചത്.
എന്നാൽ, ഇന്റർനാഷനൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരം ട്രംപ് പ്രഖ്യാപിച്ച തീരുവകളിൽ ഭൂരിഭാഗവും നിയമവിരുദ്ധവും അധികാര ലംഘനവുമാണെന്ന് യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫെഡറൽ സർക്യൂട്ട് വിധിച്ചു.
ട്രംപിന്റെ തീരുവ പ്രഖ്യാപനം ഇല്ലാത്ത അധികാര പ്രയോഗമാണെന്നും ചട്ടവിരുദ്ധമാണെന്നും കഴിഞ്ഞ മേയിൽ,
. ഇതിനെതിരെയാണ് ട്രംപ് ഭരണകൂടം യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫെഡറൽ സർക്യൂട്ടിനെ സമീപിച്ചതെങ്കിലും അവിടെയും ഇപ്പോൾ തിരിച്ചടിയാണുണ്ടായത്.
അതേസമയം, സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയതിനാൽ, വിധി യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫെഡറൽ സർക്യൂട്ട് ഒക്ടോബർ 14 വരെ മരവിപ്പിച്ചു. കോടതി വിധിയെ ഏകപക്ഷീയമെന്ന് വിശേഷിപ്പിച്ച ട്രംപ്, അമേരിക്കൻ സമ്പദ്വ്യവസ്ഥയെ കൂടുതൽ ദുർബലമാക്കുമെന്നും വിധി ദുരന്തമാണെന്നും സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
മറ്റു രാജ്യങ്ങൾക്കുമേൽ യുഎസിനുള്ള വ്യാപാരക്കമ്മി തടയുകയും യുഎസിലെ കർഷകർ, ഉൽപാദനക്കമ്പനികൾ എന്നിവരുടെ താൽപര്യം സംരക്ഷിക്കുകയുമാണ് താരിഫിന്റെ ലക്ഷ്യമെന്നും കോടതി വിധി അമേരിക്കയെ സാരമായി തകർക്കുമെന്നും ട്രംപ് പറഞ്ഞു.
താരിഫുകൾ ഇപ്പോഴും പ്രാബല്യത്തിലുണ്ടെന്ന് പറഞ്ഞ ട്രംപ് ‘മെയ്ഡ് ഇൻ അമേരിക്ക’ ഉൽപന്നങ്ങളാണ് തന്റെ ലക്ഷ്യമെന്നും അമേരിക്കയെ വീണ്ടും കരുത്തുറ്റ രാഷ്ട്രമാക്കി മാറ്റുമെന്നും വ്യക്തമാക്കി.
കോടതി വിധി മറ്റു രാജ്യങ്ങൾക്കിടയിൽ അമേരിക്കയ്ക്ക് വലിയ നാണക്കേടാകുമെന്നാണ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് പ്രതികരിച്ചത്. വിധി വ്യാപാര പങ്കാളികളുമായുള്ള ചർച്ചകൾക്ക് തിരിച്ചടിയാകുമെന്ന് കൊമേഴ്സ് സെക്രട്ടറി ഹോവാഡ് ലുട്നിക്കും പറഞ്ഞു.
യുഎസിലെ 12 സംസ്ഥാനങ്ങളും ഏതാനും ചെറുകിട ബിസിനസ് സ്ഥാപനങ്ങളുമാണ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങൾക്കെതിരെ കോടതിയെ സമീപിച്ചത്.
ഇന്ത്യയ്ക്ക് വൻ പ്രതീക്ഷ
ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് ട്രംപ് പ്രഖ്യാപിച്ച 10% അടിസ്ഥാന തീരുവ (ബേസ്ലൈൻ താരിഫ്), യൂറോപ്യൻ യൂണിയനുമേൽ ഉൾപ്പെടെ ചുമത്തിയ 15% തീരുവ, ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50% തീരുവ എന്നിവ നിയമവിരുദ്ധമാണെന്നാണ് കോടതി വിധിച്ചത്.
പുറമെ ചൈന, മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേൽ പ്രഖ്യാപിച്ച ‘ട്രാഫിക്കിങ് താരിഫും’ ചട്ടവിരുദ്ധവും ഇല്ലാത്ത അധികാര പ്രയോഗവുമാണെന്ന് കോടതി വിധിച്ചു. വീര്യംകൂടിയ വേദനസംഹാരികൾ, അനധികൃത കുടിയേറ്റം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു ഈ രാജ്യങ്ങൾക്കുമേൽ ട്രംപ് കനത്ത തീരുവ ചുമത്തിയത്.
എന്നാൽ, ഇത്തരം പ്രശ്നങ്ങൾക്കെതിരെ പ്രയോഗിക്കാനുള്ളതല്ല ഐഇഇപിഎ ചട്ടമെന്ന് കോടതി പറഞ്ഞു.
സുപ്രീം കോടതിയും ട്രംപിന്റെ തീരുവ പ്രഖ്യാപനങ്ങൾ ചട്ടവിരുദ്ധമെന്ന് പ്രഖ്യാപിച്ചാൽ ഇന്ത്യയ്ക്കത് വൻ ആശ്വാസമാകും. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ പ്രഖ്യാപിച്ച 25% പിഴച്ചുങ്കം ഉൾപ്പെടെ ഇന്ത്യയ്ക്കുമേലുള്ള 50% തീരുവ ഓഗസ്റ്റ് 27ന് പ്രാബല്യത്തിൽ വന്നിരുന്നു.
കോടതി വിധി ബാധകമല്ലാത്ത തീരുവകൾ
ട്രംപ് സ്റ്റീൽ, അലുമിനിയം, വാഹനം എന്നിവയ്ക്കുമേൽ പ്രഖ്യാപിച്ച 25-50% തീരുവ നിലനിൽക്കും.
യുഎസ് കോർട്ട് ഓഫ് അപ്പീൽസ് ഫോർ ദ ഫെഡറൽ സർക്യൂട്ടിന്റെ ഇപ്പോഴത്തെ വിധി ഇവയ്ക്ക് ബാധകമല്ല. ട്രംപ് യുഎസിന്റെ പ്രസിഡന്റായിരുന്ന ആദ്യ ടേമിൽ ചൈനയ്ക്കെതിരെ പ്രഖ്യാപിക്കുകയും പിന്നീട് ജോ ബൈഡൻ നിലനിർത്തുകയും ചെയ്ത തീരുവകളും തുടരും.
ചൈനീസ് ടെക്നോളജി കമ്പനികൾ വ്യാപാര മര്യാദകൾ ലംഘിച്ചെന്ന് കാട്ടി ട്രംപ് ചുമത്തിയ തീരുവകളാണ് നിലനിൽക്കുക. 11 അംഗ ജഡ്ജിമാരിൽ 7 പേരാണ് ട്രംപിന്റെ തീരുവ നയങ്ങൾക്കെതിരെ വിധി പറഞ്ഞത്.
4 പേർ താരിഫ് പ്രഖ്യാപനങ്ങളെ അനുകൂലിക്കുകയായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]