തിരുവനന്തപുരം∙കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മത്സര വേദിയിലും തെരുവ് നായ ശല്യം. കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ കൊല്ലം സെയിലേഴ്സ് – തൃശൂർ ടൈറ്റൻസ് മത്സരത്തിൽ കൊല്ലം ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ഗ്രൗണ്ടിൽ നായ ഇറങ്ങിയത്.
ഇതോടെ കളി തടസ്സപ്പെട്ടു.
ഗ്രൗണ്ട് സ്റ്റാഫ് എത്തി നായയെ കളിക്കളത്തിൽ നിന്ന് ഓടിക്കാൻ ശ്രമിച്ചെങ്കിലും വട്ടം കറക്കി ഓടിച്ച ശേഷമാണ് ഗ്രൗണ്ടിന് പുറത്തേക്ക് ഓടിപ്പോയത്. സ്റ്റേഡിയം പരിസരത്ത് അലഞ്ഞു തിരിയുന്ന നായ്ക്കൾ ഒട്ടേറെ ഉണ്ടെന്ന് നാട്ടുകാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]