
കോട്ടയം∙ കൊല്ലാട് സെൻറ്.പോൾസ് ഓർത്തഡോക്സ് പള്ളിയുടെ 151ാമത് ജൂബിലിയോട് അനുബന്ധിച്ച് ഓണാഘോഷങ്ങൾ നടത്തുന്നു. വിശുദ്ധ കുർബാനയ്ക്ക് ശേഷം വികാരി റവ.
ഫാ.കുര്യൻ തോമസ് പള്ളിയടിയിലിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കെടുക്കും. പള്ളിയുടെ ആധ്യാത്മിക സംഘടനയായ സെൻറ്.
ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് -വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന മെഗാ തിരുവാതിര ഇന്ത്യൻ വംശജനായ സിംബാവയിലെ സിംബാബ്വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി ഉദ്ഘാടനം ചെയ്യും. വിവിധ കലാകായിക മത്സരങ്ങൾ, പ്രഭാതഭക്ഷണം, ഓണസദ്യ എന്നിവയ്ക്ക് ട്രസ്റ്റി,സെക്രട്ടറി, മാനേജിംങ് കമ്മിറ്റി, പ്രോഗ്രാം കൺവീനർസ് എന്നിവർ നേതൃത്വം നൽകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]