
പാലക്കാട്∙ ഓണാവധിക്കാലത്തെ തിരക്കു പരിഗണിച്ച് ബെംഗളൂരു–മംഗളൂരു റൂട്ടിൽ സ്പെഷൽ
അനുവദിച്ചു. 06003 നമ്പർ ട്രെയിൻ ഓഗസ്റ്റ് 31നു രാത്രി 11ന് മംഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടും.
സെപ്റ്റംബർ ഒന്നിനു ഉച്ചയ്ക്ക് 2.30ന് ബംഗളൂരു എസ്എംവിടിയിലെത്തും.
തിരികെയുള്ള 06004 നമ്പർ ട്രെയിൻ സെപ്റ്റംബർ ഒന്നിനു ഉച്ചയ്ക്കു 3.50നു ബംഗളൂരുവിൽ നിന്നു പുറപ്പെടും. രണ്ടിനു രാവിലെ 7.30നു മംഗളൂരു സെൻട്രലിലെത്തും.
കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊറണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തിൽ സ്റ്റോപ്പ്. 30ന് രാവിലെ എട്ടുമണിക്ക് ബുക്കിങ് ആരംഭിക്കുമെന്നു ദക്ഷിണ റെയിൽവേ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]