
വാഷിങ്ടൻ∙ ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കു മേൽ ഇരട്ടത്തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റ്
തീരുമാനിച്ചതു വ്യക്തിപരമായ നീരസം കാരണമാണെന്നു രാജ്യാന്തര ധനകാര്യ സ്ഥാപനമായ ജെഫറീസ്. ട്രംപ് അവകാശപ്പെടുന്നതു പോലെ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതല്ല ഇരട്ടത്തീരുവ ചുമത്താനുള്ള കാരണം.
ഇന്ത്യ–പാക് സംഘർഷത്തിൽ മധ്യസ്ഥത വഹിക്കാൻ അനുവദിക്കാത്തതിന്റെ നീരസമാണ് തീരുമാനത്തിനു പിന്നിലെന്നു ജെഫറീസ് റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലെ സംഘർഷത്തിൽ മധ്യസ്ഥനായി ഇടപെടണമെന്നും ഇത് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നേടാനുള്ള അവസരമാക്കണമെന്നുമായിരുന്നു ട്രംപിന്റെ ആഗ്രഹമെന്നു റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, പാക്കിസ്ഥാനുമായുള്ള സംഘർഷത്തിൽ ഒരു മൂന്നാംകക്ഷി ഇടപെടാൻ ഇന്ത്യ ഒരിക്കലും അനുവദിക്കുകയില്ല.
ഇതോടെ ട്രംപിനുണ്ടായ വ്യക്തിപരമായ നീരസമാണ് ഇരട്ടത്തീരുവ ചുമത്തിയതിനു പിന്നിൽ –ജെഫറീസ് റിപ്പോർട്ടിൽ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]