തൃശൂര്‍∙ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പെന്ഷന് 15,000 രൂപയായി വര്‍ധിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷനും ട്രെയിന്‍ യാത്രയ്ക്ക് ഇളവും ഏര്‍പ്പെടുത്തണമെന്നും സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കേരള തൃശൂര്‍ ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. പകുതി പെന്ഷന്, ആശ്രിത പെന്ഷന് എന്നീ വ്യവസ്ഥകളിലെ ന്യൂനതകള്‍ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു.മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന് കുന്നമ്പത്ത് അധ്യക്ഷനായി. തനിനിറം മാനേജിങ് ഡയറക്ടര്‍ കെ.പി.
മനോജ്കുമാറിനെ ആദരിച്ചു.
സീനിയര്‍ ജേണലിസ്റ്റ്സ് ഫോറം കേരള സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടര്‍ സാം, ജനറല്‍ സെക്രട്ടറി കെ.പി. വിജയകുമാര്‍, ജില്ലാ സെക്രട്ടറി ജോയ് എം.
മണ്ണൂര്‍,സംസ്ഥാന സെക്രട്ടറിമാരായ ഫ്രാങ്കോ ലൂയിസ്, സി.കെ. ഹസ്സന്‍കോയ, തൃശൂര്‍ പ്രസ് ക്ലബ് സെക്രട്ടറി രഞ്ജിത് ബാലന്, ഫോറം ട്രഷറര്‍ പി.ജെ.
കുര്യാച്ചന്, നേതാക്കളായ എന്‍. ശ്രീകുമാര്‍, കെ.
കൃഷ്ണകുമാര്‍, വി.എം. രാധാകൃ്ണന്, വി.
സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. നേതാക്കളായ ഡേവിസ് കണ്ണനായ്ക്കല്‍, മോഹന്‍ദാസ് പാറപ്പുറത്ത്, ജോര്‍ജ് പൊടിപ്പാറ, ജോണി അന്തിക്കാട്, ടി.എ.
സാബു, പോള്‍ മാത്യു, സുമം മോഹന്‍ദാസ് എന്നിവര്‍ ചര്‍ച്ചകള്‍ നയിച്ചു.സീനിയര്‍ ജേണലിസ്റ്റ്സ് ഫെഡഷേന്‍ ഓഫ് ഇന്ത്യക്കു ലോഗോ തയാറാക്കിയ ഫോറം തൃശൂര്‍ ജില്ലാ നേതാവായ ആര്‍ട്ടിസ്റ്റ് ജെ.ആര്. പ്രസാദിനെയും വിവിധ പുരസ്കാരങ്ങള്‍ നേടിയവരേയും ഗ്രന്ഥരചയിതാക്കളേയും ആദരിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]