
റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലെ ടെലികോം ബിസിനസ് വിഭാഗമായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) 2026ന്റെ ആദ്യപകുതിയിൽ സംഘടിപ്പിക്കുമെന്ന് ചെയർമാൻ മുകേഷ് അംബാനി. ഇന്ന് ഉച്ചയ്ക്ക് ആരംഭിച്ച റിലയൻസ് ഇൻഡസ്ട്രീസ് വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം.
റിലയൻസ് ജിയോ, റിലയൻസ് റീട്ടെയ്ൽ എന്നിവയുടെ ഐപിഒ പ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷ ശക്തമായിരുന്നു.
റിലയൻസ് ജിയോയുടെ ഐപിഒ നിക്ഷേപകർക്ക് വലിയ അവസരമാകുമെന്ന് കരുതുന്നതായും മുകേഷ് അംബാനി പറഞ്ഞു. ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞു.
യുഎസ്, യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യയേക്കാൾ കൂടുതലാണിതെന്ന് മുകേഷ് അംബാനി അഭിപ്രായപ്പെട്ടു. 2024-25ൽ നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് ശേഷം 64,170 കോടി രൂപയുടെ ലാഭം (എബിറ്റ്ഡ) നേടിയ സ്ഥാപനമാണ് ജിയോ.
1.28 ലക്ഷം കോടി രൂപയായിരുന്നു വരുമാനം. 2016ൽ ആയിരുന്നു ജിയോയുടെ തുടക്കം.
ജിയോയുടെ പ്രവർത്തനം രാജ്യാന്തരതലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി.
∙ റിലയൻസ് ജിയോയുടെ ഐപിഒയിലൂടെ 52,200 കോടി രൂപയെങ്കിലും റിലയൻസ് ഉന്നമിട്ടേക്കുമെന്നാണ് സൂചനകൾ. അതു നടന്നാൽ ഹ്യുണ്ടായ് ഇന്ത്യ സമാഹരിച്ച 28,000 കോടി രൂപയുടെ റെക്കോർഡ് ഐപിഒ പഴങ്കഥയാകും.
∙ നിലവിൽ ഗൂഗിൾ (ആൽഫബെറ്റ്), മെറ്റ തുടങ്ങിയവയ്ക്ക് ജിയോയിൽ ഓഹരി പങ്കാളിത്തമുണ്ട്.
2020ൽ ഇവ സംയോജിതമായി 1.7 ലക്ഷം കോടിയോളം രൂപ ജിയോ പ്ലാറ്റ്ഫോംസിൽ നിക്ഷേപിച്ചിരുന്നു. റിലയൻസിന്റെ ഡിജിറ്റൽ, ടെലികോം വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന വിഭാഗമാണ് ജിയോ പ്ലാറ്റ്ഫോംസ്.
∙ ഐപിഒയിൽ മെറ്റയും ആൽഫബെറ്റും ഓഹരി പങ്കാളിത്തം വിറ്റൊഴിഞ്ഞേക്കും.
∙ നിലവിൽ 5 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള സ്ഥാപനങ്ങൾ ഐപിഒ സംഘടിപ്പിക്കുമ്പോൾ മിനിമം 5% ഓഹരികൾ വിറ്റഴിക്കണമെന്നാണ് സെബിയുടെ ചട്ടം.
ഇതുപ്രകാരമെങ്കിൽ ജിയോയ്ക്ക് മിനിമം 52,500 കോടി രൂപ സമാഹരിക്കാനാകും.
∙ അതേസമയം, ചട്ടം ഇളവ് ചെയ്ത് നിബന്ധന 2.5% ആക്കാനുള്ള നീക്കങ്ങൾ സെബി നടത്തുന്നുണ്ട്. അങ്ങനെയെങ്കിൽ സമാഹരണലക്ഷ്യം 26,000 കോടി രൂപയിലേക്ക് കുറയ്ക്കാനാകും.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer:
ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]