നെടുമങ്ങാട്∙ ഓണത്തോടനുബന്ധിച്ച് നെടുമങ്ങാട്, അരുവിക്കര, വാമനപുരം നിയോജക മണ്ഡലങ്ങളിലെ ഉൾപ്രദേശങ്ങളിലും ആദിവാസി മേഖലകളിലും സപ്ലൈകോയുടെ സഞ്ചരിക്കുന്ന ഓണച്ചന്തകൾ ഓടിത്തുടങ്ങി. നെടുമങ്ങാട് സപ്ലൈകോ ഡിപ്പോയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന സഞ്ചരിക്കുന്ന മാവേലി സ്റ്റോറിനു പുറമേയാണ് ഓണച്ചന്തകൾ നിരത്തിലിറക്കിയത്.
നഗരസഭയിലെ പരിയാരം, മുക്കോല, വിതുര പഞ്ചായത്തിലെ മൊട്ടമൂട്, പൊടിയക്കാല, പനവൂർ പഞ്ചായത്തിലെ പേരയം, പൂവക്കാട് എന്നിവിടങ്ങളിൽ ഭക്ഷ്യധാന്യ വിതരണം പൂർത്തിയാക്കിയതായി സപ്ലൈകോ ഡിപ്പോ മാനേജർ അറിയിച്ചു.
31ന് രാവിലെ 10.30ന് വിതുര നാരകത്തിൻകാല, ഉച്ചയ്ക്ക് 2ന് പെരിങ്ങമ്മല പഞ്ചായത്തിലെ ഞാറനീലി, 1ന് രാവിലെ 10ന് ആര്യനാട് കൊക്കോട്ടേല, ഉച്ചയ്ക്ക് 2ന് ചെറുമഞ്ചൽ, 2ന് രാവിലെ 10ന് പേരുമല (മൂഴി), ഉച്ചയ്ക്ക് 2ന് തെള്ളിക്കച്ചാൽ, 3ന് രാവിലെ 10ന് പന്തലക്കോട്, ഉച്ചയ്ക്ക് 2ന് തലയിൽ എന്നിവിടങ്ങളിൽ എത്തിച്ചേരും. നഗരസഭ അധ്യക്ഷ സി.എസ്.ശ്രീജ ഓണച്ചന്തകൾ ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ അധ്യക്ഷനായി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]