സമുന്നതി പദ്ധതി നിയമനം :
തൃത്താല ∙ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന സമുന്നതി പദ്ധതിയിൽ മെന്റർ, സിആർപി തസ്തികകളിൽ നിയമനം നടത്തുന്നു. ഓണറേറിയം അടിസ്ഥാനത്തിലാണു നിയമനം.
പട്ടികജാതി വിഭാഗത്തിൽപെട്ട 40 വയസ്സിൽ താഴെയുള്ളവർക്കാണ് അവസരം.
മെന്റർ തസ്തികയിൽ യോഗ്യത ബിരുദം. സിആർപി തസ്തികയിലേക്കു പ്ലസ്ടുവാണു യോഗ്യത.
അഭിമുഖം 30നു രാവിലെ 10നു പാലക്കാട് സിവിൽ സ്റ്റേഷൻ രണ്ടാംനിലയിലെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിൽ നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണമെന്നു ജില്ലാ മിഷൻ കോഓർഡിനേറ്റർ അറിയിച്ചു.
0491 2505627
മലമ്പുഴ ഡാം; വൈദ്യുതി ഉൽപാദനം ഇന്നു മുതൽ
പാലക്കാട് ∙ വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഡാമിലേക്കുള്ള നീരൊഴുക്കു വർധിക്കുന്നതിനാൽ റൂൾ കർവിൽ ജലനിരപ്പ് നിലനിർത്തുന്നതിനായി മലമ്പുഴ ഡാമിൽ നിന്ന് വൈദ്യുതി ഉൽപാദനം ഇന്നു രാവിലെ എട്ടിനു ആരംഭിക്കും. കൽപാത്തി പുഴയുടെയും ഭാരതപ്പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
21 മുതൽ 31 വരെ റൂൾ കർവ് പ്രകാരം നിലനിർത്തേണ്ട ജലനിരപ്പ് 113.91 മീറ്റർ ആണ്.
നിലവിൽ ഡാമിലെ ജലനിരപ്പ് 114.09 മീറ്റർ ആണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]