
തുറവൂർ∙ ഉയരപ്പാത നിർമാണ മേഖലയിൽ അരൂർ ക്ഷേത്രത്തിനും അരൂർ പള്ളിക്കുമിടയിൽ സർവീസ് റോഡിന്റെ ഇരുവശങ്ങളും വെള്ളക്കെട്ടും ചെളിയും കൊണ്ടു നിറഞ്ഞു. കഴിഞ്ഞ രാത്രിയിൽ ഉണ്ടായ മഴയാണ് റോഡിന്റെ അവസ്ഥയ്ക്കു കാരണം..
ഈ ഭാഗത്ത് മേൽപ്പാലത്തിന്റെ കോൺക്രീറ്റ് ജോലികൾ പുരോഗമിക്കുകയാണ്.
ഇതിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിലും പില്ലറിനു സമീപവും കൂട്ടിയിട്ടിരിക്കുന്ന സിമന്റും മണലുമെല്ലാം മഴയിൽ സർവീസ് റോഡിലേക്കും റോഡ് വക്കിലേക്കും ഒഴുകി ചെളിക്കുഴമ്പായ നിലയിലാണ് കിടക്കുന്നത്. ഇതുമൂലം കാൽനടയാത്രപോലും ഏറെ ക്ലേശകരമാണ്.
ഓണക്കാലമായതിനാൽ ആളുകൾ പലവിധ കാര്യങ്ങൾക്കായി റോഡിലൂടെ കടന്നു പോകുമ്പോൾ ചെളിയിൽ തെന്നി വീഴുന്നതും, ഇരുചക്രവാഹനങ്ങളും നിയന്ത്രണം തെറ്റുന്നതും പതിവായിട്ടുണ്ട്.
റോഡിന്റെ വശങ്ങളിലൂടെ നടന്നുപോകുന്നവരുടെ മേൽ ചെളിവെള്ളം തെറിച്ചു വീഴുന്നതും പ്രതിഷേധങ്ങൾക്കും സംഘർഷത്തിനും ഇടയാക്കുന്നു. ജനരോഷം ഉയരുമ്പോൾ കുണ്ടും കുഴിയുമായ റോഡ് കുറച്ചുഭാഗം ടൈൽസ് വിരിക്കുന്നതല്ലാതെ യാത്രക്കാർക്ക് റോഡ് പൂർണമായും ഗതാഗതയോഗ്യമാക്കാൻ അധികാരികളാരും രംഗത്തുവരാറില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]