
കോഴിക്കോട്∙ പുതിയ ബസ് സ്റ്റാൻഡിലെ ഇരുചക്രവാഹന പാർക്കിങ് സ്ഥലത്ത് സ്കൂട്ടർ 5 മിനിറ്റ് നിർത്തിയാൽ പണപ്പിരിവ്. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ ലോട്ടറി കടകൾ, ചെറുകിട ഭക്ഷണ കേന്ദ്രങ്ങൾ, ചെരുപ്പ് കടകൾ എന്നിവിടങ്ങളിൽ എത്തുന്നവർ അഞ്ചോ പത്തോ മിനിറ്റ് നിർത്തി സാധനം വാങ്ങി പുറത്തിറങ്ങിയാൽ നിർബന്ധിച്ചു പണം ഈടാക്കുകയാണ്.
കോർപറേഷൻ അനുമതി നൽകിയ ഏജൻസി പണപ്പിരിവിന് 6 ജീവനക്കാരെയും വച്ചിട്ടുണ്ട്. ഓണത്തിരക്കിനിടയിൽ സ്റ്റാൻഡിൽ എത്തി വാഹനത്തിൽ നിന്നു ഇറങ്ങാതെ സ്കൂട്ടർ നിർത്തിയാലും യാത്രക്കാരിൽ നിന്നു പണം ഈടാക്കുന്നതിൽ വ്യാപാരികൾക്കിടയിൽ പ്രതിഷേധം ഉയർന്നു.
പുതിയ ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്ത വാഹനങ്ങളിൽ 90 ശതമാനവും മറ്റു ജില്ലകളിൽ ജോലിക്ക് പോകുന്നവരും ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, ബസ് ജീവനക്കാർ, കയറ്റിറക്ക് തൊഴിലാളികൾ എന്നിവരുടേതുമാണ്.
ഈ കെട്ടിടത്തിൽ വിവിധ കടകളിൽ വരുന്നവർ അപ്പോൾ തന്നെ തിരിച്ചു പോകുന്നവരാണ്. വാഹനവുമായി എത്തുന്നവരിൽ നിന്നു നിർബന്ധിത പണപ്പിരിവ് തുടങ്ങിയതോടെ ആവശ്യക്കാർ എത്താത്ത സാഹചര്യം ഉണ്ടാകുമെന്നു വ്യാപാരി നേതാക്കൾ പറഞ്ഞു.നേരത്തെ പലരും ഈ ഭാഗത്ത് സ്കൂട്ടർ നിർത്തി വിവിധ സ്ഥലങ്ങളിലേക്ക് പോകുക പതിവായിരുന്നു.
നിർത്തുന്ന വാഹനങ്ങൾ ഒന്നും രണ്ടും ദിവസം കഴിയുമ്പോഴാണ് തിരിച്ചെടുക്കുന്നത്. ഇത് ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ കച്ചവടം നടത്തുന്നവർക്ക് ബുദ്ധിമുട്ടായ സാഹചര്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കോർപറേഷനുമായി ചർച്ച ചെയ്താണ് പണപ്പിരിവിന് സംവിധാനം ഏർപ്പെടുത്തിയത്. സ്റ്റാൻഡിന് സമീപം വാഹനം നിർത്തി മറ്റിടങ്ങളിലേക്ക് പോകുന്നവരിൽ നിന്നാണ് പാർക്കിങ് ഫീസ് വാങ്ങേണ്ടത്. ഇതു നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാരെയും ഏർപ്പെടുത്തി.
ഇവർക്കുള്ള പ്രതിദിന വേതനം പാർക്കിങ് ഫീസിൽ നിന്നാണ് നൽകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]