
പത്തനംതിട്ട ∙ ഓണത്തിനു ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ജലോത്സവത്തിന്റെ ആവേശത്തിലാണ് കരകൾ.
അമരത്ത് വർണച്ചാർത്തണിഞ്ഞ്, കൊടി പാറിച്ച്, മുത്തുക്കുടകൾ ചൂടി, വഞ്ചിപ്പാട്ടിന്റെ താളലയത്തിൽ തുഴയെറിഞ്ഞ് നീങ്ങുന്ന പള്ളിയോടങ്ങളുടെ പൂരക്കാഴ്ചകളുമായി പമ്പാനദിയിൽ 5 വള്ളംകളിയാണ് ഇത്തവണ ഉള്ളത്. ആറന്മുള ഉത്തൃട്ടാതി, റാന്നി അവിട്ടം, പേരൂർച്ചാൽ തിരുവോണം, ചെറുകോൽ ഉത്രാടം, അയിരൂർ–പുതിയകാവ് ചതയം എന്നിവയാണ് പള്ളിയോടങ്ങൾ അണിനിരക്കുന്ന ജലോത്സവങ്ങൾ. ഉത്തൃട്ടാതി ജലോത്സവം സെപ്റ്റംബർ 9ന് ആണ്.
ആറന്മുള പള്ളിയോടങ്ങൾ പങ്കെടുക്കുന്ന ജലോത്സവങ്ങൾ:
∙ സെപ്റ്റംബർ 9ന്– ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്തൃട്ടാതി ജലോത്സവം.
കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെ 52 കരകളിൽ നിന്നുള്ള പള്ളിയോടങ്ങളാണ് ഇത്തവണ അണിനിരക്കുന്നത്. ∙ സെപ്റ്റംബർ 7ന്– അയിരൂർ പുതിയകാവ് ചതയം ജലോത്സവം.
ഉച്ചയ്ക്ക് 2ന് പുതിയകാവ് ക്ഷേത്രക്കടവിൽ. അയിരൂർ പഞ്ചായത്താണ് മുഖ്യസംഘാടകർ.
∙ സെപ്റ്റംബർ 6ന്– റാന്നി അവിട്ടം ജലോത്സവം. ഉച്ചയ്ക്ക് 1.30ന് പമ്പാനദിയിൽ പുല്ലൂപ്രം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രക്കടവിൽ നടക്കും.
കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് നെടുമ്പ്രയാർ വരെയുള്ള 14 പള്ളിയോടങ്ങൾ പങ്കെടുക്കും. ∙ സെപ്റ്റംബർ 5ന് – തിരുവോണ ദിവസം പമ്പാനദിയിലെ പേരൂർച്ചാൽ പാലത്തിനു സമീപം പേരൂർച്ചാൽ ജലോത്സവം.
16 പള്ളിയോടങ്ങൾ പങ്കെടുക്കും. ജലഘോഷയാത്ര പ്രധാനം.
മന്ത്രി വീണാ ജോർജ് മുഖ്യാതിഥി. ∙ സെപ്റ്റംബര് 4ന്– ചെറുകോൽ ഉത്രാടം തിരുനാൾ ജലോത്സവം.
ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ എത്തി ചെറുകോൽ പള്ളിയോടത്തിനു രാജമുദ്ര സമ്മാനിച്ചതിന്റെ ഓർമയ്ക്കായി ഇത്തവണ ആദ്യമായാണ് വള്ളംകളി തുടങ്ങുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]