
വൈക്കം ∙ എൻഎസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 13നു നടത്തുന്ന നായർ മഹാസമ്മേളനത്തിന്റെ മുന്നോടിയായുള്ള വിളംബര രഥഘോഷയാത്ര ആരംഭിച്ചു. വടക്കേ കവലയിലുള്ള മന്നം പ്രതിമാ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ പി.ജി.എം.നായർ കാരിക്കോട് രഥഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
വൈസ് ചെയർമാൻ പി.വേണുഗോപാൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഖിൽ ആർ.നായർ നേതൃത്വം നൽകി.
മന്നം പ്രതിമ, യൂണിയന്റെ ആദ്യ പ്രസിഡന്റ് വി.കെ.വേലപ്പന്റെ സ്മൃതി മണ്ഡപം എന്നിവിടങ്ങളിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഘോഷയാത്ര ആരംഭിച്ചത്. പള്ളിപ്രത്തുശേരി, കണ്ണുകെട്ടുശേരി, മൂത്തേടത്തുകാവ്, ചെമ്മനത്തുകര, വടക്കേ ചെമ്മനത്തുകര, തോട്ടകം, തലയാഴം, ഇടയാഴം, വെച്ചൂർ, അംബികാ മാർക്കറ്റ്, കുടവെച്ചൂർ, പെരുന്തുരുത്ത്, കല്ലറ, വടക്കേ കല്ലറ, മാഞ്ഞൂർ, ഇരവിമംഗലം, മാഞ്ഞൂർ വടക്ക്, മാഞ്ഞൂർ കിഴക്ക്, മരങ്ങോലി, ഞീഴൂർ, കാട്ടാമ്പാക്ക്, ചായംമാവ്, തിരുവമ്പാടി, കുറുമാപ്പുറം, ഇലഞ്ഞിപ്പിള്ളി, വടക്കേ നിരപ്പ് കരയോഗങ്ങളിലൂടെ ഘോഷയാത്ര കടന്നുപോയി.
തുടർന്ന് വെള്ളാശ്ശേരി, മാന്നാർ, കെ.എസ്.പുരം, മാന്നാർ കിഴക്ക്, ആയാംകുടി, പുതുശേരിക്കര, തിരുവായാംകുടി, എഴുമാന്തുരുത്ത്, കപിക്കാട്, ആദിത്യപുരം, മധുരവേലി കരയോഗങ്ങളുടെ സ്വീകരണങ്ങൾക്കു ശേഷം പൂഴിക്കോൽ എത്തി കടുത്തുരുത്തി സെൻട്രൽ ജംക്ഷനിൽ പൊതുസമ്മേളനത്തോടെ ആദ്യദിന യാത്ര സമാപിച്ചു. പി.എസ്.വേണുഗോപാൽ, എൻ.മധു, പി.എൻ.രാധാകൃഷ്ണൻ, എസ്.മധു, ജി.സുരേഷ് ബാബു, അനിൽകുമാർ ഉദയനാപുരം, മീര മോഹൻദാസ്, ജയ രാജശേഖരൻ, ഇ.പി.ദിലീപ് കുമാർ, ചന്ദ്രിക, ബി.ജയകുമാർ, എസ്.യു.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.
ഘോഷയാത്ര ഇന്ന്
രാവിലെ 8.30നു കീഴൂർ പ്ലാംചുവട് ജംക്ഷനിൽ നിന്ന് ആരംഭിക്കുന്ന രഥഘോഷയാത്ര മുളക്കുളം, വെള്ളൂർ, ചെമ്പ്,തലയോലപ്പറമ്പ്, മറവന്തുരുത്ത്, ഉദയനാപുരം പഞ്ചായത്തുകളിലെ സ്വീകരണത്തിനു ശേഷം ബോട്ട് ജെട്ടി മൈതാനിയിൽ സമാപിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]