വെഞ്ഞാറമൂട്∙ഓണത്തിന്റെ ഭാഗമായി വെഞ്ഞാറമൂട്ടിലെ ഗതാഗത തിരക്ക് പരിഹരിക്കാൻ നിയന്ത്രണം ഏർപ്പെടുത്തിയതിന്റെ രണ്ടാം ദിവസമായ ഇന്നലെ വെഞ്ഞാറമൂട് ജംക്ഷനിൽ തിരക്ക് കുറഞ്ഞു. ആദ്യ ദിവസം ഔട്ടർ റിങ് റോഡു വഴി വാഹനങ്ങൾ സ്വമേധയാ തിരിഞ്ഞു പോകണം എന്ന് പൊലീസ് അറിയിപ്പു നൽകിയിരുന്നു.
എന്നാൽ എല്ലാ വാഹനങ്ങളും എംസി റോഡു വഴി തന്നെ യാത്ര തുടർന്നത് ഗതാഗതക്കുരുക്കിനു കാരണമായിരുന്നു.
ഇന്നലെ പ്രധാന സ്ഥലങ്ങളിൽ രാവിലെയും വൈകിട്ടും പൊലീസ് വാഹനങ്ങൾ തിരിച്ചു വിട്ടു. പ്രദേശത്തെ അനധികൃത പാർക്കിങ് നിയന്ത്രിക്കുകയും ചെയ്തു.
വെഞ്ഞാറമൂട് ജംക്ഷനിൽ പാർക്കിങ് സംബന്ധിച്ച വിവരങ്ങൾ ഉച്ചഭാഷിണി ഉപയോഗിച്ച് അറിയിക്കുന്നുണ്ട്. വരുന്ന അവധി ദിനങ്ങളും തിരുവനന്തപുരത്തെ ഓണാഘോഷ പരിപാടികളും കാരണം വെഞ്ഞാറമൂട്ടിൽ തിരക്ക് വർധിക്കാനുള്ള സാധ്യത മുന്നിൽക്കണ്ട് പ്രത്യേക ജാഗ്രത പുലർത്തുമെന്ന് പൊലീസ് അറിയിച്ചു.
വ്യാപാരികളെ ബാധിക്കും:
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഭൂരിഭാഗം വാഹനങ്ങളും വെഞ്ഞാറമൂട്ടിലെത്താതെ പോകുകയാണെന്നും.
വ്യാപാരം വളരെ കുറഞ്ഞെന്നും. വ്യാപാരിവ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബാബു കെ.സിതാര പറഞ്ഞു.
വെഞ്ഞാറമൂട്ടിൽ 700ൽ അധികം വ്യാപാര സ്ഥാപനങ്ങളുണ്ട്. മേൽപാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് എല്ലാ വാഹനങ്ങളും വഴിതിരിച്ചു വിട്ടാൽ എല്ലാ സ്ഥാപനങ്ങളും പൂട്ടിയിടേണ്ടി വരും.
ഭൂരിഭാഗം പേർക്കും വായ്പയുണ്ട്. മേൽപാലം നിർമിക്കാൻ ഒന്നര വർഷമാണ് പറയുന്നത്.
മേൽപാലം പൂർത്തിയാകുന്നതോടെ വ്യാപാര സ്ഥാപനങ്ങൾ പൂട്ടേണ്ട അവസ്ഥയാകരുതെന്നും അദ്ദേഹം പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]