പത്തനാപുരം∙ അപകടത്തിൽ തകർന്ന കട ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ചതിന് പിന്നാലെ അടുത്ത അപകടം.
അലിമുക്ക് ജംക്ഷനിലെ ചിപ്സ് സെന്ററിലേക്കാണ് കാറിടിച്ചു കയറിയത്. പ്രദേശവാസിയായ ബിജുവാണ് കട
നടത്തുന്നത്. ഇവിടെ 2 മാസം മുൻപ് വാൻ പാഞ്ഞ് കയറി കട
പൂർണമായും നശിച്ചിരുന്നു. ശേഷം വായ്പയെടുത്തും മറ്റും പണം കണ്ടെത്തിയാണ് ബിജു കട
പുനർനിർമിച്ചത്.
ഓണക്കച്ചവടം പ്രതീക്ഷിച്ച് കട നവീകരിച്ച ബിജുവിന് ഇരട്ടി നഷ്ടമാണ് ഇപ്പോഴത്തെ അപകടത്തിലൂടെയുണ്ടായത്.
കാറിലുണ്ടായിരുന്നവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. റോഡ് നവീകരണം പൂർത്തിയായ ശേഷം പത്തനാപുരം–പുനലൂർ പാതയിൽ അപകടം പതിവാണ്.
അശാസ്ത്രീയ റോഡ് നിർമാണവും, റോഡ് അലൈൻമെന്റിൽ വരുത്തിയ മാറ്റവുമാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിക്കുന്നു.
അലിമുക്ക് ജംക്ഷനിലെ കൊടും വളവ് അതേ പോലെ നിലനിർത്തിയത് അപകടങ്ങൾക്ക് പ്രധാന കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
സമാന്തരമായി മറ്റൊരു പാത നിർമിച്ചിരുന്നെങ്കിലും ഇവിടെ പ്രശ്നം പരിഹരിക്കാമായിരുന്നെന്നാണ് നാട്ടുകാരുടെ വാദം. നടുക്കുന്ന് , ചെമ്മാൻപാലം, കടയ്ക്കാമൺ, പാലം ജംക്ഷൻ, നാരങ്ങാനം, വാഴത്തോപ്പ്, പിറവന്തൂർ, വെട്ടിത്തിട്ട
എന്നിവിടങ്ങളിലാണ് പ്രധാന അപകട മേഖലകൾ.
കെഎസ്ആർടിസി ബസ്, ചരക്ക് വാഹനങ്ങൾ, കാറുകൾ, എന്നിവയെല്ലാം അപകടത്തിനിരയാകുന്നു.
കടയ്ക്കാമൺ പാലത്തിനു സമീപത്തെ വളവിൽ എട്ടോളം കെഎസ്ആർടിസി ബസുകൾ മാത്രം അപകടത്തിൽപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പ് ബോർഡുകൾ, മറ്റ് അപകട സൂചകങ്ങൾ എന്നിവ സ്ഥാപിക്കണമെന്നാവശ്യം ശക്തമാണ്.
ഓരോ തവണയും താലൂക്ക് വികസന സമിതിയിലും മറ്റും ആവശ്യം ഉയരാറുണ്ടെങ്കിലും നടപടി മാത്രമില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]