
പട്ന ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹത്തിന്റെ മാതാവിനെതിരെയും മോശം പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ്
പൊലീസ് കേസ്. ബിജെപി നേതാവ് കൃഷ്ണ സിങ് കല്ലുവിന്റെ പരാതിയിൽ പട്നയിലെ ഗാന്ധി മൈതാൻ പൊലീസ് സ്റ്റേഷനിലാണ് കേസ് റജിസ്റ്റർ ചെയ്തത്.
രാഹുലിന്റെ ജൻ അധികാർ യാത്ര നിർത്തിവയ്ക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കുമെതിരെ മോശം പരാമർശങ്ങൾ തുടർച്ചയായി നടത്തുന്നു എന്നും ബിജെപി ആരോപിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിനെ അധിക്ഷേപിച്ച് രാഹുൽ ഗാന്ധി സംസാരിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.
ലോകത്തിൽ ഇല്ലാത്ത ഒരാളുടെ പേരിൽ അധിക്ഷേപങ്ങൾ നടത്തിയിരിക്കുന്നുവെന്നും ആരെങ്കിലും തങ്ങളുടെ അമ്മയെ അധിക്ഷേപിച്ചാൽ അത് സഹിക്കാൻ കഴിയില്ലെന്നും കൃഷ്ണ കല്ലു സിങ് പറഞ്ഞു.
‘‘ഞങ്ങൾ ഗാന്ധി മൈതാൻ പൊലീസ് സ്റ്റേഷനിൽ എത്തി രാഹുൽ ഗാന്ധിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പരാതി നൽകിയിട്ടുണ്ട്. അതിൽ അവർ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
രാഹുൽ ഗാന്ധിയുടെ പരിപാടി പട്നയിൽ നടത്താൻ ഞങ്ങൾ അനുവദിക്കില്ല. ബിഹാറിലെ ജനങ്ങൾ അത് അനുവദിക്കില്ല’’ – കൃഷ്ണ സിങ് കല്ലു പറഞ്ഞു.
പ്രധാനമന്ത്രി മോദിക്കെതിരെ രാഹുൽ ഉപയോഗിച്ച ഭാഷയെ ജനാധിപത്യത്തിനു മേലുള്ള കളങ്കം എന്നാണ് അമിത് ഷാ ഇന്നലെ വിശേഷിപ്പിച്ചത്.
രാഹുൽ ഗാന്ധിയുടെ കീഴിലുള്ള കോൺഗ്രസിന്റെ രാഷ്ട്രീയം നിലവാരം ഇല്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. കഴിഞ്ഞ 11 വർഷമായി ഒരു പാവപ്പെട്ട
അമ്മയുടെ മകൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നതും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകുന്നതും അവർക്ക് സഹിക്കാൻ കഴിയില്ലെന്നും അമിത് ഷാ എക്സിൽ കുറിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]