
കണ്ണൂർ∙ ശ്രീലങ്കയിൽ സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന ഇൻഡോർ ക്രിക്കറ്റ് ലോകകപ്പിനുള്ള
ജില്ലക്കാരായ മുഹസിൻ നടമ്മലും നംഷീദ് വയപ്രത്തും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ലോക
ഫെഡറേഷൻ നടത്തുന്ന ടൂർണമെന്റിൽ ഇന്ത്യ, ഓസ്ട്രേലിയ, ന്യൂസീലൻഡ്, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, യുഎസ്എ, യുഎഇ, സിംഗപ്പൂർ എന്നീ ടീമുകൾ റൗണ്ട് റോബിൻ ലീഗ് അടിസ്ഥാനത്തിൽ ഏറ്റുമുട്ടും. 8 ഓവർ വീതമാണ് മത്സരങ്ങൾ.
ഇന്ത്യൻ ടീമിന്റെ പരിശീലന ക്യാംപ് സെപ്റ്റംബർ 10 മുതൽ 23 വരെ ബെംഗളൂരുവിൽ നടക്കും.
ദൈവിക് റായിയാണ് ഇന്ത്യൻ ക്യാപ്റ്റൻ. 2022ൽ ഓസ്ട്രേലിയയിൽ നടന്ന ലോകകപ്പിലും ഇരുവരും ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.
അന്നു പ്ലേ ഓഫിൽ ന്യൂസീലൻഡിനോട് പരാജയപ്പെട്ട ഇന്ത്യ മൂന്നാം സ്ഥാനം നേടിയിരുന്നു.
വലംകയ്യൻ ടോപ് ഓർഡർ ബാറ്ററും വലം കയ്യൻ പേസ് ബൗളറുമാണ് നംഷീദ്. കണ്ണൂർ മുഴപ്പിലങ്ങാട് ഗ്രീഷ്മത്തിൽ എൻ.ഇസ്മായിലിന്റെയും വി.ഖദീജയുടെയും മകനാണ്.
ടി.സി.അഫ്രീന റസ്മിയാണ് ഭാര്യ. സിദാൻ, മെഹ്സ എന്നിവർ മക്കളാണ്. വലം കയ്യൻ ടോപ് ഓർഡർ ബാറ്ററും വലം കയ്യൻ പേസ് ബൗളറുമായ മുഹ്സിൻ നടമ്മൽ വിക്കറ്റ് കീപ്പർ കൂടിയാണ്.
മേലൂർ പാറപ്രം ബൈത്തുൽ ഫാത്തിമയിൽ പി.പി.മൊയ്തുവിന്റെയും ഹസീനയുടെയും മകനാണ്. ദുബായ് എജിഎസ് ലോജിസ്റ്റിക്സിൽ ട്രാൻസ്പോർട്ട് കോഓർഡിനേറ്ററായി ജോലി ചെയ്യുകയാണ് മുഹ്സിൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]