
തൊടുപുഴ ∙ ഫ്രഷ് കളർ, ക്യൂട്ട് ഡിസൈൻ, ദിവസം മുഴുവൻ കംഫർട്ട്! ഇതെല്ലാം ചേർന്ന ബജറ്റ് നൈറ്റികളുടെ രാജ്ഞി– അതാണ് ‘വണ്ണപ്പുറം നൈറ്റി’.
സ്ത്രീകളുടെ ഏതു ശരീരാകൃതിയോടും ഇണങ്ങിചേരുന്നതും വീട്ടുജോലികൾക്കിടയിൽ തട്ടും തടയും ഇല്ലാതെ ഉപോയഗിക്കാൻ കഴിയുന്നതുമായ നൈറ്റിക്ക് ഇന്ന് ഇടുക്കിയിലെ വണ്ണപ്പുറം പഞ്ചായത്ത് ഒരു ബ്രാൻഡ് നെയിം കൂടിയാണ്. മൂന്നര പതിറ്റാണ്ടു മുൻപ് വണ്ണപ്പുറം സ്വദേശി ലൈല ബാബു (63) സൂചിയിൽ കോർത്ത നൂൽ ഇഴ പാകി തുന്നിച്ചേർത്തത് രണ്ടായിരത്തോളം കുടുംബങ്ങളുടെ ജീവിതമാണ്.
ലൈലയുടെ നേതൃത്വത്തിൽ വണ്ണപ്പുറം പഞ്ചായത്തിലെ സ്ത്രീകൾ സ്വയം തൊഴിലിന്റെ ഭാഗമായി ആരംഭിച്ച നൈറ്റി തുന്നൽ ഇന്ന് ‘വണ്ണപ്പുറം നൈറ്റി’ ബ്രാൻഡ് ആയി മാറിയിരിക്കുന്നു.
തൊഴിലുറപ്പ് തൊഴിലാളികളും വീട്ടമ്മമാരുമായ വണ്ണപ്പുറം, അമ്പലപ്പടി മേഖലകളിലുള്ള 2000 സ്ത്രീകളാണ് നിലവിൽ നൈറ്റി തയ്ച്ച് അധികവരുമാനം കണ്ടെത്തുന്നത്. ഒരു ദിവസം അവരവരുടെ സമയത്തിന് അനുസരിച്ച് 5 മുതൽ 30 നൈറ്റി വരെ തയ്ക്കുന്നവരുണ്ട്.
പഞ്ചായത്തിലെ തന്നെ നൈറ്റി യൂണിറ്റുകളിൽ നിന്ന് കട്ട് ചെയ്ത തുണി എടുത്ത് തയ്ച്ചു കൊടുക്കുകയാണ് രീതി. പിന്നീട് യൂണിറ്റുകളിൽ നിന്ന് 175 രൂപ മുതൽ വിലയുള്ള വണ്ണപ്പുറം നൈറ്റി ഇടുക്കി ജില്ലയിൽ മാത്രമല്ല കേരളത്തിൽ ഉടനീളം എത്തും.
ഓരോന്നിന്റെയും മോഡൽ അനുസരിച്ചാണ് തയ്യൽ കൂലി.
30 വർഷത്തോളമായി പഞ്ചായത്തിലെ സ്ത്രീകൾ തയ്യൽ ചക്രത്തിൽ ജീവിതമുരുട്ടി തുടങ്ങിയിട്ട്. 35 വർഷം മുൻപ് ആണ് ബിഎസ്സി ബിരുദധാരിയായ ലൈല ഒരു വരുമാന മാർഗമായി വീട്ടിൽ ഇരുന്ന് തയ്യൽ ജോലി ആരംഭിക്കുന്നത്.
തുടർന്ന് ടൗണിലെ കടകളിൽ നിന്ന് നൈറ്റി തുണി എടുത്ത് തയ്ച്ചു വീടുകളിലേക്കും കടകളിലേക്കും കൊടുക്കാൻ ആരംഭിച്ചു. ഈടുനിൽക്കുന്ന ഈ നൈറ്റികൾക്ക് ക്രമേണ ആവശ്യക്കാർ കൂടി വന്നു.
വിപണനസാധ്യത മുൻനിർത്തി കൊടുവേലിയിൽ ഒരു തയ്യൽ യൂണിറ്റ് ആരംഭിച്ചു. ഇതോടെ ലൈലയുടെ യൂണിറ്റിൽ നിന്ന് സ്ത്രീകൾ തുണി എടുത്ത് സ്ത്രീകൾ തുന്നാൻ തുടങ്ങി.
പഞ്ചായത്തിൽ നിലവിൽ 10 യൂണിറ്റുകൾ ഉണ്ട്. ഇതെല്ലാം ചേർന്നതാണ് വണ്ണപ്പുറം ബ്രാൻഡ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]