
തിരുവനന്തപുരം ∙ റോഡിലെ കുഴിയിൽ വീഴാതെ, വാഹനാപകടത്തിൽ പെടാതെ ഇരുന്നാൽ രക്ഷപ്പെട്ടെന്ന് കരുതരുത്. ജനങ്ങൾ രക്ഷപ്പെടാനുള്ള സാധ്യതകൾ പരമാവധിയടയ്ക്കാൻ എല്ലാ വഴിയും നോക്കുന്നുണ്ട് അധികൃതർ!
കേബിളിൽ കുരുക്കിയെങ്കിലും താഴെ വീഴ്ത്താനുള്ള തരത്തിലാണ് നടപ്പാതകൾ. ടെലിഫോൺ, കെ ഫോൺ, കേബിൾടിവി, കെഎസ്ഇബി.
പിന്നെ പലരുമുണ്ട്. ആരെങ്കിലും എടുത്ത് മാറ്റി പരിഹാരം കാണുമെന്ന് കരുതിയിട്ടു കാര്യമില്ല.
എല്ലാ മുൻകരുതലുമായി റോഡിലിറങ്ങുക. ജനങ്ങൾ വോട്ട് ചെയ്തു ജയിപ്പിച്ച പ്രതിനിധികൾക്കോ ഭരണ സംവിധാനത്തിനോ ഒരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല.
സ്വദേശിയായാലും വിദേശിയായാലും കേബിളിന് വ്യത്യാസമില്ല
കോവളം ∙ വിനോദ സഞ്ചാര തീരത്ത് നടപ്പാതകളിലൂടെ നടക്കുന്നത് വിദേശിയായാലും സ്വദേശിയായാലും തല കുനിച്ച് നടക്കണം.
അല്ലെങ്കിൽ കേബിളിൽ കുരുങ്ങും. കേബിളുകൾ തലയെന്നോ കാലെന്നോ വിത്യാസം ഇല്ലാത്ത നിലയിൽ കുരുക്കാൻ പാകത്തിൽ കിടക്കുകയാണ്.
രാത്രി തെരുവുവിളക്കില്ലാത്ത അവസ്ഥയുമുണ്ട്. ഇതു പ്രദേശവാസികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ല.
കോവളം ∙ ഏതാനും ദിവസം മുൻപ് വെങ്ങാനൂർ–തിരുവനന്തപുരം റോഡിൽ താഴ്ന്നു കിടന്ന കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികൻ വെണ്ണിയൂർ കാട്ടുകുളം സ്വദേശി അശോകനു(59) ഗുരുതര പരുക്കേറ്റിരുന്നു. കേബിൾ കഴുത്തിൽ കുരുങ്ങി, വാഹനത്തിൽ നിന്നു തലകീഴായി തെറിച്ചു റോഡിലേക്കു വീഴുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
വിദ്യാർഥികൾ സൂക്ഷിക്കുക!
മലയിൻകീഴ് ∙ ജംക്ഷനു സമീപം ഗവ.കോളജ് മുതൽ സ്കൂളുകൾ, ഐടിഐ, യുഐടി തുടങ്ങി 7 വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ആനപ്പാറ റോഡിൽ പലഭാഗത്തും സ്വകാര്യ കമ്പനിയുടെ കേബിളുകൾ താഴ്ന്നും പൊട്ടിയും കിടക്കുന്നു. വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ പേർ ദിവസവും കടന്നു പോകുന്ന വഴിയാണ് അപകടകരമായി കേബിളുകൾ കിടക്കുന്നത്.
വിദ്യാർഥികൾ കേബിളിൽ തട്ടി വീണു പരുക്കേറ്റ സംഭവവും മുൻപ് ഉണ്ടായിട്ടുണ്ട്. വാഹനങ്ങൾക്കും ഭീഷണിയാണ്.
വെള്ളനാട് കേബിൾ കെണി
വെള്ളനാട് ∙ ജംക്ഷനിലെ വൈദ്യുത തൂണിൽ അലക്ഷ്യമായി വലിച്ചിട്ടിരിക്കുന്ന കേബിളുകൾ അപകടകെണിയാകുന്നു.
ഒട്ടേറെ പേർ എത്തുന്ന വെള്ളനാട് ജംക്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്താണ് ഇൗ കേബിൾ കെണി. തറയിൽ ഉൾപ്പെടെ കേബിളുകൾ കിടക്കുന്നതിനാൽ കാൽനടയാത്രക്കാരുടെ കാലിൽ കുടുങ്ങി അപകടമുണ്ടാകാനുള്ള സാധ്യത കൂടുതൽ ആണ്.
ഇതിനെതിരെ നടപടി സ്വീകരിക്കാൻ അധികൃതർക്ക് ആയിട്ടില്ല.
ചിറയിൻകീഴിലും കെണി കേബിൾ തന്നെ
ചിറയിൻകീഴ് ∙ നിലവിൽ കെ ഫോൺ ഉൾപ്പെടെ സ്വകാര്യ കമ്പനികളുടെ അഞ്ചിലേറെ ഫൈബർ കേബിളുകളുടെ ശൃംഖല വൈദ്യുത ലൈനുകളിലൂടെ സുരക്ഷയുമില്ലാതെ വലിച്ചത് അപകടങ്ങൾക്കു വഴിയൊരുക്കിയിട്ടുണ്ട്. ചിറയിൻകീഴിൽ വലിയകട, പുളിമൂട്, ശാർക്കര, മഞ്ചാടിമൂട്, പണ്ടകശാല ജംക്ഷനുകളിലും കടയ്ക്കാവൂരിൽ ചെക്കാലവിളാകം, നിലയ്ക്കാമുക്ക്, പള്ളിമുക്ക്, കീഴാറ്റിങ്ങൽ, അഞ്ചുതെങ്ങ് ജംക്ഷൻ, വക്കം മാർക്കറ്റ് ജംക്ഷൻ, അഴൂർ പെരുങ്ങുഴി, ഗാന്ധിസ്മാരകം എന്നിവിടങ്ങളിലും അപകടകരമായ നിലയിലാണ് കേബിളുകൾ ഇലക്ട്രിക് പോസ്റ്റുകളിൽ ഉള്ളത്.
കേബിളുമായി കണക്ട് ചെയ്തിട്ടുള്ള ബൂസ്റ്ററുകളും ഭാരംമൂലം താഴേയ്ക്കു തൂങ്ങിക്കിടക്കുകയാണിവിടെ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]