
മാരാരിക്കുളം∙ ദേശീയപാതയിലെ വലിയ കലവൂരിലുള്ള അടിപ്പാതയ്ക്ക് മുകളിലൂടെയുള്ള മേൽപാലം അടുത്ത മാസത്തോടെ ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്ന് അധികൃതർ. കലവൂർ റേഡിയോ നിലയത്തിന് മുന്നിൽ നിന്നും ആരംഭിക്കുന്ന പാലം വലിയ കലവൂർ ക്ഷേത്ര കവാടത്തിന് സമീപത്താണ് സമാപിക്കുന്നത്. ജില്ലയിൽ അടിപ്പാതയ്ക്ക് മുകളിലൂടെ നിർമാണം പൂർത്തിയാക്കുന്ന ആദ്യ മേൽപാലം കൂടിയാണിത്.
മണ്ണ് ഉൾപ്പെടെയുള്ള ചില അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും തുടർച്ചയായി പെയ്യുന്ന മഴയും നിർമാണപ്രവർത്തനങ്ങൾക്ക് തടസ്സമായിരുന്നു.ദേശീയപാത നിർമാണത്തിനു കോട്ടയം ജില്ലയിൽ നിന്ന് മണ്ണ് എത്തിക്കാൻ ശ്രമം നടന്നെങ്കിലും പ്രാദേശികമായ എതിർപ്പുകൾ ഉയർന്നതോടെ മണ്ണ് എടുക്കുന്നത് ഒഴിവാക്കി.
കായലിൽനിന്ന് മണ്ണ് എടുത്താണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.
അസംസ്കൃത വസ്തുക്കൾ എത്തിച്ചു തുടങ്ങി.തുറവൂർ–പറവൂർ റീച്ചിൽ ഉൾപ്പെട്ട കലവൂരിലെ മേൽപാലം ഗതാഗതത്തിനു തുറന്നു നൽകാനാകും. റോഡിന്റെ ടാറിങ് ഏകദേശം പൂർത്തിയാക്കി ഇരുവശങ്ങളിലുമുള്ള കൈവരികളുടെ നിർമാണമാണ് നടക്കുന്നത്.
മേൽപാലത്തിനു താഴെയുള്ള ഇരുവശവുമുള്ള അപ്രോച്ച് റോഡിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്.കലൂവൂരിലും പാതിരപ്പള്ളി ജംക്ഷനുകളിലും ഇപ്പോൾ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
മേൽപാലം തുറന്നു നൽകുന്നതോടെ നിലവിൽ ഇവിടെയുള്ള ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]