
ദില്ലി: ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആർഎസ്എസ് അല്ലെന്നു സർ സംഘചാലക് മോഹൻ ഭാഗവത്. ബിജെപിയുടെ വിഷയങ്ങളിൽ ആർഎസ്എസ് ഇടപെടാറില്ലെന്ന് മോഹൻ ഭാഗവത് പറഞ്ഞു.
തങ്ങളാണ് തീരുമാനം എടുക്കുന്നതെങ്കിൽ ബിജെപി അധ്യക്ഷനെ തീരുമാനിക്കാൻ ഇത്ര വൈകുമോ എന്നും മോഹൻ ഭാഗവത് ചോദിച്ചു. ബിജെപി പുതിയ അധ്യക്ഷനെ തീരുമാനിക്കാൻ എത്ര സമയം വേണമെങ്കിലും എടുക്കട്ടെ, അതിൽ ആർഎസ്എസിന് ഒന്നും പറയാൻ ഇല്ല.
കേന്ദ്ര സർക്കാരുമായി മാത്രമല്ല, എല്ലാ സംസ്ഥാന സർക്കാരുകളുമായും നല്ല ബന്ധമാണ്. വിവിധ പരിവാർ സംഘടനകൾ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നത്.
എല്ലാവർക്കും ഒരേ അഭിപ്രായം ആവണമെന്ന് പറയാനാവില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]