
തിരുവനന്തപുരം ∙ ഐടി– അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ്വെയർ കയറ്റുമതിയിൽ 2024-25 സാമ്പത്തിക വർഷം ടെക്നോപാർക്ക് 14,575 കോടി രൂപയുടെ വരുമാനം നേടി. മുൻവർഷത്തെ അപേക്ഷിച്ച് 10 ശതമാനത്തിലധികമാണു വളർച്ച.
മുൻ വർഷം വരുമാനം 13,255 കോടി രൂപയായിരുന്നു.
768.63 ഏക്കറിൽ 12.72 ദശലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള ഐടി ഹബ്ബിൽ 500 കമ്പനികളാണ് പ്രവർത്തിക്കുന്നത്. 80,000 പേർക്ക് നേരിട്ടും 2 ലക്ഷത്തിലധികം പേർക്ക് അല്ലാതെയും ജോലി നൽകുന്നു.
കേരളത്തിലെ ഐടി മേഖലയുടെ കരുത്തിന്റെയും പ്രഫഷനലിസത്തിന്റെയും തെളിവാണ് നേട്ടമെന്ന് ടെക്നോപാർക്ക് സിഇഒ കേണൽ സഞ്ജീവ് നായർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]